ചുവപ്പണിഞ്ഞ് വിപണി; താങ്ങായി റിയൽറ്റി, മീഡിയ ഓഹരികൾ

  • മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിയിൽ
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു

Update: 2024-12-16 11:44 GMT

ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ വിപണി ഇടിവിലേക്ക് നീങ്ങി.

സെൻസെക്സ് 384.55 പോയിൻ്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 81,748.57 ലും നിഫ്റ്റി 100.05 പോയിൻ്റ് അഥവാ 0.40 ശതമാനം നഷ്ടത്തിൽ 24,668.25ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടൈറ്റൻ, അദാനി പോർട്ട്‌സ്, അൾട്രാടെക് സിമൻ്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻടിപിസി, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് ഓഹരികൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക 3 ശതമാനവും മീഡിയ സൂചിക 1.5 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 0.5 ശതമാനവും ഉയർന്നപ്പോൾ ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്വ്യാപാരം നടത്തുന്നത്. 

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.89 ശതമാനമായി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 2,335.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.75 ശതമാനം ഇടിഞ്ഞ് ബാരലിന് 73.91 ഡോളറിലെത്തി. സ്വർണം ട്രോയ് 0.17 ശതമാനം ഉയർന്ന് 2680 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 84.89 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.

Tags:    

Similar News