നാസ്ഡാക്കിന് റിക്കോഡ് ക്ലോസിംഗ്, ബിറ്റ്കോയിൻ പുതിയ ഉയരത്തിലേക്ക്

  • യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു
  • ബിറ്റ്കോയിൻ പുതിയ ഉയരത്തിലേക്ക്

Update: 2024-12-17 00:07 GMT


ഫെഡ് നിരക്ക് തീരുമാനത്തിന് നിക്ഷേപകർ തയ്യാറെടുക്കുമ്പോൾ നാസ്ഡാക്ക് തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്  110.58 പോയിൻ്റ് അഥവാ 0.25% ഇടിഞ്ഞ് 43,717.48 എന്ന നിലയിലെത്തി, എസ് ആൻ്റ് പി 22.99 പോയിൻ്റ് , അഥവ 0.38% ഉയർന്ന് , 6,08, 6,074 എന്ന നിലയിലെത്തി. നാസാഡാക്ക് 247.17 പോയിൻ്റ് അഥവാ 1.24 ശതമാനം ഉയർന്ന് 20,173.89- ൽ ക്ലോസ് ചെയ്തു.

ബിറ്റ്കോയിൻ പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു.

ഇന്ത്യൻ വിപണി

ആഭ്യന്തര വിപണി ഇന്നലെ വ്യപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ വിപണി ഇടിവിലേക്ക് നീങ്ങി.

സെൻസെക്സ് 384.55 പോയിൻ്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 81,748.57 ലും നിഫ്റ്റി 100.05 പോയിൻ്റ് അഥവാ 0.40 ശതമാനം നഷ്ടത്തിൽ 24,668.25ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടൈറ്റൻ, അദാനി പോർട്ട്‌സ്, അൾട്രാടെക് സിമൻ്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻടിപിസി, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് ഓഹരികൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക 3 ശതമാനവും മീഡിയ സൂചിക 1.5 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 0.5 ശതമാനവും ഉയർന്നപ്പോൾ ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

പിന്തുണയും പ്രതിരോധവും

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,752, 24,795, 24,863

പിന്തുണ: 24,615, 24,573, 24,504

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,706, 53,801, 53,956

പിന്തുണ: 53,397, 53,302, 53,148

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.12 ലെവലിൽ നിന്ന് ഡിസംബർ 16 ന് 0.90 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഭയ സൂചികയായ ഇന്ത്യ വിക്സ് 7.41 ശതമാനം ഉയർന്ന് 14.02 ലെവലിലെത്തി.

Similar News