എല്‍ഐസിയുടെ കൈവശമുള്ള 85 % ഓഹരികളും നല്‍കിയ റിട്ടേണ്‍ 100 ശതമാനം

  • എല്‍ഐസി പങ്കാളിത്തമുള്ള 85 ഓഹരികളെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനത്തിലധികം റാലി നടത്തി
  • എല്‍ഐസിക്ക് നേട്ടമുണ്ടാക്കി കൊടുത്ത ഒരു കമ്പനി സുസ്ലോണ്‍ എനര്‍ജിയാണ്
  • ഗോകാക് ടെക്‌സ്റ്റൈയില്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം എല്‍ഐസിക്ക് നല്‍കിയത്

Update: 2024-04-01 09:54 GMT

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ഓഹരികളും നല്‍കിയത് 100 ശതമാനം റിട്ടേണ്‍.

എല്‍ഐസിക്ക് പങ്കാളിത്തമുള്ള 85 ഓഹരികളെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനത്തിലധികം റാലി നടത്തിയതായിട്ടാണ് ഡാറ്റ പറയുന്നത്. ഇതില്‍ ഗോകാക് ടെക്‌സ്റ്റൈയില്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം എല്‍ഐസിക്ക് നല്‍കിയത്. 427 ശതമാനം വര്‍ധനയാണ് ഈ ഓഹരിയിലുണ്ടായത്. 2023 ഡിസംബര്‍ വരെയുള്ള കണക്ക്പ്രകാരം കമ്പനിയില്‍ 4.54 ശതമാനമായിരുന്നു എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം. ഗോകാക് ടെക്‌സ്റ്റൈയില്‍സിന്റെ പ്രൊമോട്ടറായ ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനിക്ക് 2023 ഡിസംബര്‍ വരെ കമ്പനിയില്‍ 73.56% ഓഹരിയുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

പരുത്തി നൂല്‍, ബ്ലെന്‍ഡഡ് നൂല്‍, വ്യാവസായിക തുണിത്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് ഗോകാക് ടെക്‌സ്റ്റൈയില്‍സ്.

എല്‍ഐസിക്ക് നേട്ടമുണ്ടാക്കി കൊടുത്ത മറ്റൊരു കമ്പനി സുസ്ലോണ്‍ എനര്‍ജിയാണ്. 2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ കമ്പനിയുടെ ഓഹരികള്‍ 412 % നേട്ടമുണ്ടാക്കി.

ഗുജറാത്ത് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (333 %),

ഹൗസിംഗ് & അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (332 %),

ടിഐഎല്‍ (315 %),

IFCI (304%),

റെയില്‍ വികാസ് നിഗം (269 %),

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (253 %) എന്നിവയാണ് എല്‍ഐസിക്ക് നേട്ടമുണ്ടാക്കിയ മറ്റ് ചില കമ്പനികള്‍.

Tags:    

Similar News