കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ മുത്തൂറ്റ് മൈക്രോഫിൻ
- സർവകാല ഉയരം തൊട്ട് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ
- നേട്ടം തുടർന്ന് വണ്ടർലാ ഓഹരികൾ
- ഇടിവിൽ ഹാരിസൺസ് മലയാളം ഓഹരികൾ
പുതുവർഷത്തെ ആദ്യ വ്യാപാരത്തിൽ നേട്ടം നൽകി മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ. ലിസ്റ്റ് ചെയ്ത ദിവസം മുതൽ ഇടിവിലായിരുന്ന ഓഹരികൾ ഇന്നത്തെ വ്യപാരാവസാനം 1.27 ശതമാനം ഉയർന്ന് 254.35 രൂപയിൽ ക്ലോസ് ചെയ്തു. ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
സർവകാല ഉയരം തൊട്ട് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 364.90 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.32 ശതമാനം നേട്ടത്തോടെ 362.30 രൂപയിൽ ക്ലോസ് ചെയ്തു.
നേട്ടം തുടർന്ന് വണ്ടർലാ ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ 2.59 ശതമാനം ഉയർന്ന് 864.85 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.95 ശതമാനം ഉയർന്ന് 821.50 രൂപയിൽ വ്യാപാരം നിർത്തി. നേരിയ വർദ്ധനവോടെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു. മുൻദിവസത്തെ ക്ലോസിങ് വിലയേക്കാളും 0.66 ശതമാനം ഉയർന്ന ഓഹരികൾ 1362.85 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ നിന്ന് ധനലക്ഷ്മി ബാങ്ക് 0.98 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0 .56 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.29 ശതമാനവും ഫെഡറൽ ബാങ്ക് 0.26 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് 0.24 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇടിവ് തുടർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിലും ഓഹരികൾ 1.21 ശതമാനം ഇടിഞ്ഞു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.21 ശതമാനം താഴ്ന്ന് 403.95 രൂപയിലെത്തി. മുത്തൂറ്റ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 0.70 ശതമാനവും 0.38 ശതമാനവും ഇടിഞ്ഞു.