കേരള കമ്പനികൾ ഇന്ന്: 52 ആഴ്ച്ച ഉയർച്ചയിൽ ഹാരിസൺസ് മലയാളം
- കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ
- ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 4.59 ശതമാനം നേട്ടത്തിൽ
- കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൽ 0.82 ശതമാനം ഇടിഞ്ഞു
ഡിസംബർ 21 ലെ വ്യപാരം അവസാനിക്കുമ്പോൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ഹാരിസൺസ് മലയാളം ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ ഉയർന്ന വിലയായ 177.40 രൂപയിൽ തന്നെ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിങ് വിലയേക്കാൾ 9.20 ശതമാനം ഉയർന്നതാണിത്.
ഇന്നത്തെ വ്യപാരത്തിൽ കൊച്ചിൻ ഷിപ്യാർഡ് ഓഹരികളും കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 1224.65 രൂപയിൽ നിന്നും ഓഹരികൾ 6.19 ശതമാനം നേട്ടം നൽകി 1300.40 രൂപയിൽ ക്ലോസ് ചെയ്തു.
ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 4.59 ശതമാനം ഉയർന്ന് 787.25 രൂപയിൽ. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.08 ശതമാനം ഉയർന്നു. ക്ലോസിങ് വില 79.40 രൂപ. വണ്ടർലാ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 3.92 ശതമാനം ഉയർന്ന് 838.60 രൂപയിൽ വ്യാപാരം നിർത്തി.
ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 3.86 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.10 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 1.61 ശതമാനവും സിഎസ്ബി ബാങ്ക് 0.60 ശതമാനവും ഫെഡറൽ ബാങ്ക് 0.49 ശതമാനവും ഇന്നത്തെ വ്യപാത്തിൽ ഉയർന്നു.
അപ്പോളോ ടയേഴ്സ് 0.24 ശതമാനം കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൽ 0.82 ശതമാനം വി-ഗാർഡ് 1.19 ശതമാനവും വ്യാപാരവസാനം നഷ്ടം രേപ്പെടുത്തി