കേരള കമ്പനികൾ; സർവകാല ഉയരത്തിൽ ഫെഡറൽ ബാങ്ക്, കുതിച്ചുയർന്ന് ജിയോജിത്

  • സാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 3.16 ശതമാനം ഉയർന്നു
  • ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു
  • ഇടിവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ

Update: 2024-05-02 13:25 GMT

മെയിലെ ആദ്യ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ സർവകാല ഉയർത്തിലെത്തി. ബാങ്കിന്റെ മികച്ച നാലാം പാദഫലങ്ങളാണ് ഇന്ന് പുറത്തു വന്നത്. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 170.30 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.32 ശതമാനം ഉയർന്ന ഓഹരികൾ 168 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 7.58 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 39,586 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 121 രൂപയാണ്. കഴിഞ്ഞ മാസം ഓഹരികൾ ഉയർന്നത് 8.26 ശതമാനമാണ്. മുൻ വർഷം ഓഹരികൾ ഉയർന്നത് 12.30 ശതമാനമാണ്. 

മറ്റു ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 3.16 ശതമാനം ഉയർന്ന് 63.65 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.11 ശതമാനവും സിഎസ്ബി ബാങ്ക് 0.44 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 5.04 ശതമാനവും ഇടിഞ്ഞു.

Full View


ഇന്നത്തെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 111.20 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 2.33 ശതമാനം നേട്ടം നൽകി 208.25 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.67 ശതമാനത്തിന്റെ വർദ്ധനവോടെ 1325.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ 1.49 ശതമാനം ഉയർന്ന് 348.10 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.09 ശതമാനം നേട്ടം നൽകി 242.05 രൂപയിലെത്തി. നേരിയ നേട്ടത്തോടെ മണപ്പുറം ഫൈനാൻസ്, പോപ്പുലർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.04 ശതമാനം ഇടിഞ്ഞ് 29.20 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 3.41 ശതമാനം നഷ്ടത്തോടെ 185.40 രൂപയിലെത്തി. ആസ്റ്റർ ഓഹരികൾ 1.36 ശതമാനം താഴ്ന്ന് 343.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 1.30 ശതമാനം ഇടിഞ്ഞ് 978.05 രൂപയിലെത്തി. നേരിയ ഇടിവോടെ ഫാക്ട്, കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News