കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് ധനലക്ഷ്മി ബാങ്ക്
- മണപ്പുറം ഫൈനാൻസ് ഓഹരികൾ 5.06% ഉയർന്നു
- സർവകാല ഉയരം തെട്ട ഫിലിപ്സ് കാർബൺ ഓഹരികൾ ഇടിവിൽ
- ഇടിവ് തുടർന്നിരുന്ന മുത്തൂറ്റ് മൈക്രോ ഫിൻ നേട്ടത്തിൽ
ജനുവരി 19ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് ധാലക്ഷ്മി ബാങ്ക് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗ് വിലയായ 38.25 രൂപയിൽ നിന്നും 9.93 ശതമാനം ഉയർന്ന ഓഹരികൾ 42.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 45 രൂപയും താഴ്ന്നത് 13.50 രൂപയുമാണ്. ഏകദേശം 43.93 ലക്ഷം ഓഹരികളുട വ്യപരമാണ് ഇന്ന് നടന്നത്. ഇതോടെ ധാലക്ഷ്മി ബാങ്കിന്റെ വിപണി മൂല്യം 969 കോടി രൂപയായി.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.45 ശതമാനം നേട്ടത്തോടെ 71.05 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.20 ശതമാനവും സിഎസ്ബി ബാങ്ക് 0.94 ശതമാനവും ഇടിഞ്ഞു.
മണപ്പുറം ഫൈനാൻസ് ഓഹരികൾ 5.06 ശതമാനം നേട്ടത്തോടെ 178.40 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 3.61 ശതമാനം ഉയർന്ന് 1430.10 രൂപയിലെത്തി. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം നിർത്തി. ഇടിവ് തുടർന്നിരുന്ന മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരവസം 0.37 ശതമാനത്തിന്റെ മുന്നേറ്റം നടത്തി.
മുൻ ദിവസം സർവകാല ഉയരം തെട്ട ഫിലിപ്സ് കാർബൺ ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 0.26 ശതമാനം ഇടിഞ്ഞു. വി ഗാർഡ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 0.48 ശതമാനം താഴ്ന്ന് 291.20 രൂപയിലെത്തി.