ആഘോഷം വിടാതെ ആഗോള വിപണികള്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ആഗോള സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
- ഏഷ്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം
- വിപണിയിലെ ആശങ്ക ഉയര്‍ന്നെന്ന് ഇന്ത്യ VIX സൂചിക
വിപണി പോസിറ്റീവ് പ്രവണതകളോടെ റേഞ്ച്ബൗണ്ട് ആയി തുടരുകയാണ്. ബെഞ്ച്മാർക്ക് സൂചികകൾ ഇന്നലെ തുടർച്ചയായ മൂന്നാം ദിവസം മുകളിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 230 പോയിന്റ് ഉയർന്ന് 71,337ലും നിഫ്റ്റി 50 92 പോയിന്റ് ഉയർന്ന് 21,441ലും എത്തി. എങ്കിലും ഉയര്‍ന്ന മൂല്യ നിര്‍ണയം ആശങ്കയാണെന്നും കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുന്നോടിയായി ഒരുവിഭാഗം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിലെ ആശങ്കകളുടെ അളവ് വ്യക്തമാക്കുന്ന ഇന്ത്യ VIX സൂചിക 7.08 ശതമാനം ഉയർന്ന് 14.68 ൽ എത്തി, ഇത് ബുള്‍ റണ്ണിന് അസ്വസ്ഥത നല്‍കിയിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിസംബർ 26 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 രണ്ടാം പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 8.3 ബില്യൺ ഡോളറായി കുറഞ്ഞു. ജിഡിപി-യുടെ 1 ശതമാനമാണിത്. ഒന്നാം പാദത്തില്‍ 1.1 ശതമാനമായിരുന്നു കമ്മി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,45 ലും തുടർന്ന് 21507, 21564 ലെവലുകളിലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,360 ലും തുടർന്ന് 21325, 21268 ലെവലുകളിലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
വർഷത്തിന്റെ അവസാന വാരത്തിന് യുഎസ് വിപണികളില്‍ പോസിറ്റിവ് തുടക്കം. എസ് & പി 500-നെ റെക്കോർഡ് നിലവാരത്തിന് അടുത്താണ്. എസ് & പി 500 0.42 ശതമാനം ഉയർന്ന് 4,774.75 ലും നാസ്‍ഡാക്ക് കോമ്പോസിറ്റ് 0.54 ശതമാനം ഉയർന്ന് 15,074.57 ലും എത്തി. ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജ് 159.36 പോയിന്റ് അഥവാ ഏകദേശം 0.43 ശതമാനം ഉയർന്ന് 37,545.33 ൽ ക്ലോസ് ചെയ്തു.
ഏഷ്യ പസഫിക് വിപണികള്‍ മികച്ച നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ് രണ്ട് വര്‍ഷത്തെ ഉയരത്തിന് അടിത്താണ്. ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്പിയും കോസ്ഡാകും, ഹോംഗ്കോംഗിന്‍റെ ഹാംഗ്‍സെംഗ് എന്നിവയെല്ലാം മുന്നേറുന്നു.
ഇന്ന് 15 പോയിന്‍റ് നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പോസിറ്റിവായോ ഫ്ലാറ്റായോ ഉള്ള തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
കൻസായി നെറോലാക് പെയിന്റ്‌സ്: മുംബൈയിലെ ലോവർ പരേലിലുള്ള ലാൻഡ് പാഴ്‌സൽ 726 കോടിരൂപയ്ക്ക് വിൽക്കുന്നതിനായി റൺവാൾ ഡെവലപ്പേഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ഏഥോൺ ഡെവലപ്പേഴ്‌സുമായി വില്‍പ്പന കരാര്‍ ഒപ്പിട്ടു. ഇതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി പെയിന്റ് നിർമ്മാണ കമ്പനി അറിയിച്ചു.
അദാനി ഗ്രീന്‍ എനര്‍ജി: പ്രമോട്ടർമാരായ അദാനി കുടുംബത്തിന് മുൻഗണനാ വാറണ്ടുകൾ നൽകി 9,350 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. ഒരു ഓഹരിക്ക് 1,480.75 രൂപ കണക്കാക്കിയാകും ഈ നിക്ഷേപം നടക്കുക.
ആദിത്യ ബിർള ക്യാപിറ്റൽ (എബിസിഎൽ): ആദിത്യ ബിർള ഫിനാൻസിൽ (എബിഎഫ്എൽ) 850 കോടി രൂപയും ആദിത്യ ബിർള ക്യാപിറ്റൽ ഡിജിറ്റലിൽ (എബിസിഡിഎൽ) 50 കോടി രൂപയും റൈറ്റ്സ് അടിസ്ഥാനത്തില്‍ കമ്പനി നിക്ഷേപിച്ചു. ഇവ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായി തുടരുന്നു.
ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ്: മഫ്‍കി മെൻസ് വെയര്‍ ഡിസംബർ 27 ന് വിപണിയിൽ അരങ്ങേറുന്നു. അവസാന ഇഷ്യൂ വില ഒരു ഓഹരിക്ക് 280 രൂപയായി നിശ്ചയിച്ചു.
ആര്‍ബിഇസഡ് ജ്വല്ലേഴ്‌സ്: അഹമ്മദാബാദ് ആസ്ഥാനമായുള്ള ജ്വല്ലറി റീട്ടെയ്‌ലർ ഇന്ന് (ഡിസംബർ 27ന്) ഇക്വിറ്റി ഷെയറുകൾ ലിസ്റ്റ് ചെയ്യും. ഇഷ്യൂ വില ഒരു ഷെയറിന് 100 രൂപയായി നിശ്ചയിച്ചു.
ഹാപ്പി ഫോർജിംഗ്‌സ്: കമ്പനി ഡിസംബർ 27-ന് ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും ലിസ്‌റ്റ് ചെയ്യപ്പെടും. അവസാന ഇഷ്യു വില ഒരു ഷെയറിന് 850 രൂപയാണ്.
വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ: 899 കോടി രൂപയുടെ രണ്ട് പദ്ധതികൾക്കായി കമ്പനിക്ക് ഉത്തരാഖണ്ഡ് സർക്കാരിന്റെ ലെറ്റർ ഓഫ് അവാർഡ് ലഭിച്ചു. 18 വര്‍ഷത്തേക്ക് രണ്ട് ജലവിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവുമാണ് കരാറിലുള്ളത്.
ക്രൂഡ് ഓയിലും സ്വര്‍ണവും
മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥകളും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷകളും മൂലം ചൊവ്വാഴ്ച ക്രൂഡ് ഓയില്‍ 2 ശതമാനത്തിലധികം കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.79 ഡോളർ അഥവാ 2.3 ശതമാനം ഉയർന്ന് ബാരലിന് 80.86 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.89 ഡോളർ അഥവാ 2.6 ശതമാനം ഉയർന്ന് 75.45 ഡോളറിലെത്തി.
ഫെഡറൽ റിസർവ് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്ന്, യുഎസ് ഡോളറിനുണ്ടായ ഇടിവും ട്രഷറി വരുമാനം കുറഞ്ഞതും ചൊവ്വാഴ്ച സ്വർണവില വീണ്ടും ഉയര്‍ത്തി. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം ഉയർന്ന് ഔൺസിന് 2,062.63 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 2,073.20 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച ഓഹരികളില്‍ 95.20 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 167.04 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം