ജനുവരി വിൽപ്പനയിലൂടെ വിദേശ നിക്ഷേപകർ കൊണ്ട്പോയത് 25 ,730 കോടി
- വില്‍പ്പന 3 ബില്യണ്‍ ഡോളര്‍ കടന്നു
- 2023ല്‍, ആഗോള നിക്ഷേപകര്‍ 21.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരികള്‍ അറ്റ അടിസ്ഥാനത്തില്‍ വാങ്ങി
- ആഗോള ഫണ്ടുകളുടെ ചൈനയോടുള്ള താത്പര്യം കുറയുന്നത് ഇന്ത്യന്‍ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കി
ജനുവരിയിൽ വിദേശ നിക്ഷേപകർ നടത്തിയ ഇന്ത്യന്‍ ഓഹരികളുടെ വിൽപ്പന ഏറ്റവും വലിയ പ്രതിമാസ ഉയരത്തിലെത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളിലെ വിപണിയുടെ കുതിപ്പിൽ നിന്നും, ആഗോള ഫണ്ടുകള്‍ ലാഭം കൊയ്യാൻ നടത്തിയ തകൃതിയായ വില്‍പ്പനയാണ് ഇതിനു കാരണമായത്.
ബ്ലൂംബെര്‍ഗ് കണക്കുകള്‍ പ്രകാരം ഈ വിൽപ്പനയിലൂടെ കഴിഞ്ഞ മാസം പ്രാദേശിക ഓഹരികളില്‍ നിന്ന് ആഗോള ഫണ്ടുകള്‍ 3.1 ബില്യണ്‍ ഡോളറിലധികം ( 25 ,730 കോടി രൂപ) വരുമാനം നേടി.
2023ല്‍, ആഗോള നിക്ഷേപകര്‍ 21.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരികള്‍ അറ്റ അടിസ്ഥാനത്തില്‍ വാങ്ങി. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കണക്കാണിത്. വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങളില്‍ 40 ശതമാനത്തിലധികം വിദേശ നിക്ഷേപം നേടിയിരുന്നു. ഇത് എസ്ആന്റ്പി ബിഎസ്ഇ സെന്‍സെക്സിന്റെ വാര്‍ഷിക നേട്ടം 19 ശതമാനമായി ഉയര്‍ത്തി. തുടര്‍ച്ചയായ എട്ടാം വാര്‍ഷിക മുന്നേറ്റമാണിത്.
ആഗോള ഫണ്ടുകളുടെ ചൈനയോടുള്ള താത്പര്യം കുറയുന്നത് ഇന്ത്യന്‍ ഓഹരികള്‍ക്ക് നേട്ടമായി. എന്നാല്‍ വിപണിയെ പിന്തുണയ്ക്കാനുള്ള ബീജിംഗിന്റെ സമീപകാല ശ്രമങ്ങളും, ഇന്ത്യൻ ഓഹരികളുടെ ഉയര്‍ന്ന മൂല്യവും ചില നിക്ഷേപകരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയിട്ടുണ്ട്.