ഈസി ട്രിപ്പ് പ്ലാനറുടെ ഓഹരി വില കുതിച്ചു

Update: 2024-01-08 12:14 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ച ഈസി ട്രിപ്പ് പ്ലാനറുടെ (ഈസ് മൈ ട്രിപ്പ്) ഓഹരി വില ഇന്ന് (ജനുവരി 8) ഇന്‍ട്രാ ഡേയില്‍ ആറ് ശതമാനത്തിലധികം കുതിച്ചുയര്‍ന്നു.

തിങ്കളാഴ്ച ബിഎസ്ഇയില്‍ ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികള്‍ 5.96 ശതമാനം ഉയര്‍ന്ന് 43.90 രൂപയിലെത്തി.

ജനുവരി 5ന് ഈസി ട്രിപ്പ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ഉപകമ്പനി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ പ്രമോട്ടറായ നിശാന്ത് പിറ്റിയാണ് ഉപകമ്പനിയുടെ ഡയറക്ടര്‍.

ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരി വില ഉയരാന്‍ കാരണം ഉപകമ്പനി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്.

ജനുവരി 5-നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Tags:    

Similar News