ഈസ് മൈ ട്രിപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക്;ഓഹരി കുതിച്ചത് 5 ശതമാനം

  • ഫെബ്രുവരി 9-നാണ് ഈസ് മൈ ട്രിപ്പ് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്
  • കമ്പനിയുടെ മൂന്നാം പാദ അറ്റാദായത്തില്‍ 9.5 ശതമാനത്തിന്റെ വര്‍ധന കൈവരിച്ച് 45.7 കോടി രൂപയിലെത്തി
  • അയോധ്യ രാമക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട ഹോട്ടല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്

Update: 2024-02-12 06:59 GMT

അയോധ്യയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ തുറക്കാന്‍ ട്രാവല്‍ പോര്‍ട്ടലായ ഈസ് മൈ ട്രിപ്പ് കമ്പനിയുടെ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് (ഫെബ്രുവരി 12) ബിഎസ്ഇയില്‍ വ്യാപാരത്തുടക്കത്തില്‍ ഈസ് മൈ ട്രിപ്പിന്റെ ഓഹരി വില 5.56 ശതമാനത്തോളം ഉയര്‍ന്ന് 53.67 രൂപയിലെത്തി.

അയോധ്യ രാമക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട ഹോട്ടല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജീവാനി ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈസ് മൈ ട്രിപ്പ് അയോധ്യയില്‍ ഹോട്ടല്‍ നിര്‍മിക്കുക. പദ്ധതിക്കായി 100 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് ഈസ് മൈ ട്രിപ്പ് സിഇഒയും സഹസ്ഥാപകനുമായ നിഷാന്ത് പിറ്റി അറിയിച്ചു.

ഫെബ്രുവരി 9-നാണ് ഈസ് മൈ ട്രിപ്പ് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ അറ്റാദായത്തില്‍ 9.5 ശതമാനത്തിന്റെ വര്‍ധന കൈവരിച്ച് 45.7 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 41.2 കോടി രൂപയായിരുന്നു.

Tags:    

Similar News