ദിശ കണ്ടെത്താനാകാതെ നിഫ്റ്റിയും സെന്‍സെക്‌സും

Update: 2024-10-17 02:01 GMT

ഇ്ന്ത്യന്‍ വിപണിക്ക് ഊര്‍ജം നല്‍കുവാന്‍ പ്രത്യേക വാര്‍ത്തകളൊന്നുമില്ല. ഇന്‍ഫോസിസ്, വിപ്രോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രധാനപ്പെട്ട കമ്പനികള്‍ ഇന്നു രണ്ടാം ക്വാര്‍ട്ടര്‍ ഫലവുമായി എത്തുകയാണ്. ആഗോള വിപണികള്‍ തന്നെയാണ് ഇന്നും ഇ്ന്ത്യന്‍ വിപണിക്കു ദിശയാകുക. യുഎസ് ഡൗ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയതിട്ടുള്ളത്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ താഴ്ന്നാണ് നീങ്ങുന്നത്. ജാപ്പനീസ് നിക്കി താഴ്ന്നാണ് നീങ്ങുന്നതെങ്കിലും മറ്റ് ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ്.

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇപ്പോഴും വില്‍പ്പനക്കാരാണെന്നുള്ളതാണ് വിപണിയെ അലട്ടുന്ന പ്രധാനകാര്യങ്ങളൊന്ന്. ക്രൂഡോയില്‍ വില കുറഞ്ഞു നില്‍ക്കുന്നുവെന്നത് വളരെ അനുകൂലമായ സംഗതിയാണ്.

ഇന്ത്യന്‍ വിപണി ഇന്നലെ

രേഞ്ചൗണ്ട് നീക്കത്തിനൊടുവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ താഴ്ന്നു ക്ലോസ് ചെയ്തിരിക്കുകയാണ്. ാഗോള വിപണിയല്ലാതെ ഇന്ത്യന്‍ വിപണിക്കു ട്രിഗറായി പ്രവര്‍ത്തിക്കുവാന്‍ സംഭവങ്ങളൊന്നമുണ്ടാകുന്നില്ല. രണ്ടാം ക്വാര്‍ട്ട്ര്# ഫലങ്ങള്‍ വിപണിക്ക് അത്തരത്തില്‍ വലിയ പ്രചോദനമൊന്നും നല്‍കുന്നില്ല. മാത്രമല്ല, സെപ്റ്റംബറിലെ പണപ്പെരുപ്പം ഒമ്പതു മാസത്തെ ഉയരത്തിലെത്തിയത് റിസര്‍വ് ബാങ്കിന്റെ പലിശ കുറയ്ക്കാനുള്ള ഇടം ഇല്ലാതാക്കിയെന്ന നിരാശയും വിപണിക്കുണ്ട്. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണിയുടെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് വിപണിയ റേഞ്ച് ബൗണ്ടായി നീങ്ങുവാന്‍ നിര്‍ബന്ധിതമാക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 86.05 പോയിന്റ് (0.34 ശതമാനം) താഴ്ന്ന് 24971.3 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗ് 25000 പോയിന്റിനു താഴേയ്ക്കു എത്തിയിരിക്കുകയാണ്.

ഓട്ടോ, ഐടി എന്നിവയ്ക്കു പുറമേ ബാങ്കുമൊന്നും നിഫ്റ്റിയുടെ പിന്തുണയ്ക്ക് എത്തിയില്ല. രണ്ടു ദിവസം തുടര്‍ച്ചയായി ഇടിവു കാണിച്ച മെറ്റല്‍ നേരിയ നഷ്ടമേ വരുത്തിയുളളു.. മറ്റുള്ളവയെല്ലാം സമ്മിശ്രമായി നീങ്ങുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 318.76 പോയിന്റ് (0.39 ശതമാനം) താഴ്ന്ന് 81501.36 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി സൂചികയിലെ റേഞ്ച് ബൗണ്ട് നീക്കം തുടരുകയാണ്.

നിഫ്റ്റി 25250 പോയിന്റിനു മുകളിലേക്കു ശക്തമായി എത്തിയാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു. ഇന്നലെ നിഫ്റ്റി താഴ്ന്ന ടോപ്പും താഴ്ന്ന ബോട്ടവും സൃഷ്ടിച്ചിരിക്കുകയാണ്.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25100 പോയിന്റിലും തുടര്‍ന്ന് 25250 പോയിന്റഇലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത ലക്ഷ്യം 25500 പോയിന്റാണ്. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24900 പോയിന്റ് ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. തുടര്‍ന്ന് 24750 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 42.75 െആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെ ബാങ്ക് നിഫ്റ്റി നേരിയ താഴ്ചയോടെ (104.95 പോയിന്റ്) 51801.05 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ബാങ്ക് നിഫ്റ്റിക്ക് 51000 പോയിന്റിനു മുകളില്‍ തുടരുന്നത്. ഇവിടെ ശക്തമായ പിന്തുണ നേടിയിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52050 പോയിന്റിലും തുടര്‍ന്ന് 52370 പോയിന്റിലും റെസിസ്റ്റന്‍സ് പ്ര്തീക്ഷിക്കാം. അടുത്ത ലക്ഷ്യം 52590 പോയിന്റും 52820 പോയിന്റുമാണ്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51690 പോയിന്റിലും തുടര്‍ന്ന് 51220 പോയിന്റിലും പിന്തുണ കിട്ടും.അടുത്ത ലക്ഷ്യം 50450 പോയിന്റാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 48.48 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 42.5 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്സ് എല്ലാം നെഗറ്റീവാണ്. താഴ്ന്ന ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യ വിക്‌സ്

ഇന്ത്യ വികസ് ഇന്നലെ നേരിയ വര്‍ധന കാണിച്ചു. തലേദിവസത്തെ 13 പോയിന്റില്‍നിന്നു ഇന്നലെ 13.05 ആയി ഉയര്‍ന്നു. വിപണിയിലെ വന്‍ വ്യതിയാനം കുറഞ്ഞ് സ്ഥിരതനേടുകയാണ്. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.74-ലേക്ക് താഴ്ന്നു. ചൊവ്വാഴ്ചയിത് 77 ആയിരുന്നു. വിപണി ബെയറീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരികളോടൂള്ള മനോഭാവത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. ഈ മാസത്തിലെ ഇതുവരെയുള്ള എല്ലാ വ്യാപാരദിനങ്ങളിലും അവര്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 14465.64 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 17901.58 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍പ്പന 3435.94 കോടി രൂപ. ഇതോടെ ഒക്ടോബര്‍ 16 വരെ അവരുടെ നെറ്റ് വില്‍പ്പന 67310.8 കോടി രൂപയിലേക്ക് ഉയര്‍ന്നു.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നേരേ മറിച്ചുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന ഏതാണ്ടുതന്നെ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്. ഇന്നലെ അവര്‍ 13432.45 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11176.16 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇന്നലെത്തെ നെറ്റ് വാങ്ങല്‍ 2256.29 കോടി രൂപയുടെ ഓഹരികളാണ്. ഈ മാസത്തില്‍ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 63981.54 കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ മിക്ക ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായാണ് നീങ്ങിയത്. ഇന്നു രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ വരാനിരിക്കേ ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.52 ശതമാനം താഴ്ന്നും വിപ്രോ 0.63 ശതമാനം മെച്ചപ്പെട്ടും ക്ലോസ് ചെയ്തു. ഒക്ടോബര്‍ 28-ന് ബോണസ് ഇഷ്യുവിന്റെ റിക്കാര്‍ഡ് ഡേറ്റ് പ്രഖ്യാപിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെ തുടര്‍ന്നു. ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക് 0.89 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 1.47 ശതമാനവും . ഡോ. റെഡ്ഡീസ് 0.15 ശതമാനവും യാത്ര ഓണ്‍ലൈന്‍ 0.89 ശതമാനവും ഉയര്‍ന്നു. മേക്ക് മൈ ട്രിപ് 0.54 കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണി സൂചികകള്‍

ഇന്നലെ താഴ്ന്ന് ഓപ്പണ്‍ ചെയ്ത യുഎസ് ഡൗ ജോണ്‍സ് സൂചിക സ്ഥിരതയോടെ ഉയരുകയായിരുന്നു. എങ്കിലും ചൊവ്വാഴ്ചത്തെ റിക്കാര്‍ഡ് ഉയരത്തില്‍ ( 43277.78 പോയിന്റ് ) എത്താന്‍ ഡൗവിനു കഴിഞ്ഞില്ല.എങ്കിലും വ്യാപരത്തിനൊടുവില്‍ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് 337.28 പോയിന്റ് (0.79 ശതമാനം) മെച്ചപ്പെട്ട് 43077.7 പോയിന്റില്‍ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ആദ്യമായി ഡൗ 43000 പോയിന്റീനു മുകളില്‍ ക്ലോസ് ചെയ്തിരുന്നു. ചൊവ്വാഴ്ച അതിനു താഴേയ്ക്കു പോയ ഡൗ ഇന്നലെ വീണ്ടും 43000 പോയിന്റിനു മുകളില്‍ തിരിച്ചെത്തി ക്ലോസ് ചെയ്തു.

കഴിഞ്ഞ ദിവസം റിക്കാര്‍്ഡ് ഉയരത്തിലെത്തിയ (5871.41 പോയിന്റ്) എസ് ആന്‍ഡ് പി 500 സൂചിക ഇന്നലെ 22.21 പോയിന്റു (0.47 ശതമാനം) മെച്ചപ്പെട്ട് 5842.47 പോയിന്റില്‍ ക്ലോസ് ചെയ്തു. ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 51.49 പോയിന്റ് (0.28 ശതമാനം) നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. എഫ്ടിഎസ്ഇ യുകെ 79.79 പോയിന്റും (0.97 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 81.55 പോയിന്റും (0.24 ശതമാനം) മെച്ചപ്പെട്ടു ക്ലോസ് ചെയ്തപ്പോള്‍ സിഎസി ഫ്രാന്‍സ് 29.97 പോയിന്റും (0.4 ശതമാനം) ജര്‍മന്‍ ഡാക്‌സ് 53.38 പോയിന്റ്ും (0.27 ശതമാനം) താഴ്ന്നുമാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് നേരിയതോതില്‍ താഴ്ന്നാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: ഏഷ്യന്‍ വിപണികള്‍ എല്ലാംതന്നെ ബുധനാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് നിക്കി 730.25 പോയിന്റ് (1.83 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 80 പോയി്‌റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 191.21 പോയിന്റ് (0.5 ശതമാനം) താഴ്ന്നാണ് നീങ്ങുന്നത്. കൊറിയന്‍ കോസ്പി 3.71 പോയിന്റ് മെച്ചപ്പെട്ടു നീങ്ങുകയാണ്.

ചൊവ്വാഴ്ച 775 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്ത സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക ഇന്നു രാവിലെ 362.74 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 21.24 പോയിന്റ് മെച്ചത്തിലാണ്.

കമ്പനി വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഇന്‍ഫോസിസ്, ആക്‌സിസ്ബാങ്ക്, വിപ്രോ, നെസ്‌ലെ ഇന്ത്യ, എല്‍ ടി മൈന്‍ഡ് ട്രീ, ഹാവല്‍സ് ഇ്ന്ത്യ, പോളികാബ്, ടാറ്റ കമ്യൂണിക്കേഷന്‍, ഐഒബി, ജിയോജത്, സെന്‍ട്രല്‍ ബാങ്ക്, സീയറ്റ്, ടാറ്റ കെമിക്കല്‍സ്, സിയറ്റ്, കെ വി ബാങ്ക്, 5പൈസ കാപ്പിറ്റല്‍, മഹീന്ദ്ര ഇപിസി, ധനലക്ഷ്മി ബാങ്ക് തുടങ്ങി 36 കമ്പനികള്‍ ഫലം പുറത്തുവിടും.

ഹ്യൂണ്ടായി മോട്ടോര്‍ ഐപിഒ: രാജ്യത്തെ ഏറ്റവും വലിയ പബ്‌ളിക് ഇഷ്യുമായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഇഷ്യു രണ്ടുദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 42 ശതമാനം അപേക്ഷ ലഭിച്ചു. ആദ്യ ദിവസം 18 ശതമാനം അപേക്ഷകളാണ് ലഭിച്ചത്.. റീട്ടെയില്‍ വിഭാഗത്തില്‍ അപേക്ഷ 38 ശതമാനമായി. ഇഷ്യു ഇന്ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 1865-1960 രൂപ. ഒക്ടോബര്‍ 22-ന് ഓഹരി എന്‍എസ് ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും. ലിസ്റ്റിംഗ് ലക്ഷ്യമാക്കിയാണ് ഇഷ്യു. കമ്പനി ഇഷ്യു വഴി 27870 കോടി രൂപ സ്വരൂപിക്കും. തിങ്കളാഴ്ച ആങ്കര്‍ നിക്ഷേപകരില്‍നിന്ന് കമ്പനി 8315 കോടി രൂപ സമാഹരിച്ചിരുന്നു. 1960 രൂപയായിരുന്നു ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില.

ക്രൂഡോയില്‍ വില

ഒക്‌ടോബര്‍ ഒന്നിന്സ്രാ യേലിനെതിരയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില രണ്ടാഴ്ചയ്ക്കുള്ളില്‍ പഴയ നിലയിലേക്കു താഴ്ന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ ക്ൂഡോയില്‍ വിതരണത്തില്‍ യാതൊരു തടസ്സവുമുണ്ടായില്ല. ഇതോടൊപ്പമാണ് ഇപ്പോള്‍ ഡിമാണ്ട് വളര്‍ച്ചയെക്കുറിച്ചും അധിക ലഭ്യതയെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത്. ഇതു രണ്ടും ചേര്‍ന്നപ്പോള്‍ ക്രൂഡോയിലിനു താഴേയ്ക്കു നീങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിട്ടും ചൈനീസ് ഡിമാണ്ട് വളര്‍ച്ച കാണിക്കുന്നില്ലായെന്നത് ക്രൂഡോയില്‍ വിലയ വല്ലാതെ ഉലയ്ക്കന്നുണ്ട്.

.ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.22 ഡോളറാണ്. ബുധനാഴ്ചയിത് 74.44 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 70.72 ഡോളറുമാണ്. ഇന്നലെയിത് 71.78 ഡോളറായിരുന്നു. പോസീറ്റീവ് മനോഭാവമാണ് ക്രൂഡോയിലില്‍ ദൃശ്യമാകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ

രൂപ ഇന്നലെയും നേരിയ തോതില്‍ മെച്ചപ്പെട്ടു. ഡോളര്‍വില ചൊവ്വാഴ്ചത്തെ 84.05 രൂപയില്‍നിന്ന് ഇന്നലെ 84.03 ലേക്ക് ഉയര്‍ന്നു. ഒക്ടോബര്‍ 11-ന് ഡോളറിന് 84.10രൂപയായിരുന്നു വില. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില.

റിസ്‌ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിയില്‍നിന്നു പണം പിന്‍വലിക്കുന്നത് രൂപയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതോടൊപ്പമാണ് ഇന്ത്യന്‍ ചില്ലറവിലക്കയറ്റത്തോത് ഒമ്പതു മാസത്തെ ഏറ്റവും ഉയരമായ 5.49 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ആര്‍ബിഐയുടെ പലിശ നരക്കു കുറയ്ക്കുന്നതിനുള്ള സാധ്യതയില്‍ മങ്ങല്‍ വീഴ്ത്തിയിരിക്കുകയാണ്. ക്രൂഡോയില്‍ വില കുറഞ്ഞു നില്‍ക്കുന്നതാണ് ആശ്വാസകരമായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയില്‍ ഇറക്കുമതിക്കാരാണ് ഇന്ത്യ.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇതു കടുത്ത ആഘാതം ഇ്ന്ത്യയിലുണ്ടാകും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക

Tags:    

Similar News