കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; 22,600 കടന്ന് നിഫ്റ്റി

  • റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് 2.1 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം നൽകും
  • പൊതുമേഖലാ ബാങ്ക് സൂചിക മികച്ച നേട്ടമുണ്ടാക്കി
  • ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 81.57 ഡോളറിലെത്തി

Update: 2024-05-23 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ബ്ലൂ ചിപ്പുകളായ ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി. സെൻസെക്‌സ് 41.65 പോയിൻ്റ് ഉയർന്ന് 74,262.71 ലും നിഫ്റ്റി 20.1 പോയിൻ്റ് ഉയർന്ന് 22,617.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.

തുടർന്നുള്ള വ്യാപാരത്തിൽ സെൻസെക്സ് 225.06 പോയിൻ്റ് ഉയർന്ന് 74,456.44 ലും നിഫ്റ്റി 77.50 പോയിൻ്റ് നേട്ടത്തോടെ 22,675.30 ലുമെത്തി.

നിഫ്റ്റിയിൽ ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ഭാരത് പെട്രോളിയം എന്നീ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, പവർ ഗ്രിഡ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകളാണ് വലിയ നഷ്ടം നേരിട്ടത്, തൊട്ടുപിന്നാലെ മെറ്റൽ, മീഡിയ, എഫ്എംസിജി സൂചികകളുമുണ്ട്. 

മറ്റെല്ലാ മേഖലാ സൂചികകളും പച്ചയിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.39 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.41 ശതമാനവും ഉയർന്നു.

മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് 2.1 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം നൽകും. ബുധനാഴ്ച ചേർന്ന ആർബിഐ ബോർഡ് 608-ാമത് യോഗത്തിൽ മിച്ചം കൈമാറ്റം ചെയ്യാൻ അനുമതി നൽകിയതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

ബുദ്ധ പൂർണിമയെ തുടർന്ന് ഫോറെക്സ് വിപണിക്ക് ഇന്ന് അവധിയാണ്. സ്വർണം ട്രോയ് ഔൺസിന് 0.75 ശതമാന ഉയർന്ന് 2374 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 81.57 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 686.04 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്.

സെൻസെക്സ്  267.75 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 74,221.06 ലും നിഫ്റ്റി 68.75 പോയിൻ്റ് അഥവാ 0.31 ശതമാനം ഉയർന്ന് 22,597.80 ലുമാണ് ബുധനാഴ്‌ച ക്ലോസ് ചെയ്തത്.

Tags:    

Similar News