വിപണി ചാഞ്ചാട്ടത്തിൽ, ഓട്ടോ ഓഹരികൾ താഴോട്ട്

  • സെക്ടറൽ സൂചികയിൽ റിയൽറ്റി രണ്ടു ശതമാനത്തോളം ഉയർന്നു
  • ഏഷ്യ-പസഫിക് മേഖലയിലെ വിപണികളും ഇന്ന് രാവിലെ സമ്മിശ്ര വ്യാപാരം തുടരുകയാണ്
  • തിങ്കളാഴ്ച നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 22,122.25 പോയിൻ്റിലാണ് ക്ലോസ് ചെയ്തത്.

Update: 2024-02-20 05:39 GMT

തുടർച്ചയായ അഞ്ച് സെഷനുകളിൽ നേട്ടമുണ്ടാക്കി റെക്കോർഡ് ഉയരത്തിലെത്തിയ നിഫ്റ്റി ആദ്യ വ്യപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. സൂചിക 0.15 ശതമാനം അഥവാ 34.15 പോയിൻ്റ് ഇടിഞ്ഞ് 22,088.10 പോയിൻ്റിലെത്തി. സെൻസെക്‌സ് 0.11 ശതമാനം അല്ലെങ്കിൽ 79.66 പോയിൻ്റ് ഇടിഞ്ഞ് 72,628.50 പോയിൻ്റിലുമെത്തി.

നിഫ്റ്റിയിൽ പവർ ഗ്രിഡ് (3.33%), ഗ്രാസിം ഇൻഡസ്ട്രീസ് (1.82%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (1.11%), കൊട്ടക് മഹീന്ദ്ര ബാങ്ക് (1.03%), എച്ഡിഎഫ്സി (0.81%) എന്നിങ്ങനെ തുടക്കവ്യാപാരത്തിൽ ഉയർന്നപ്പോൾ കോൾ ഇന്ത്യ (-2.97%), ഹീറോ മോട്ടോർകോർപ് (-2.94%), ഐഷർ മോട്ടോർസ് (-2.62%), ബജാജ് ഓട്ടോ (-2.02%), എച്സിഎൽ ടെക് (-1.57%) ഇടിവും രേഖപ്പെടുത്തി.

സെക്ടറൽ സൂചികയിൽ റിയൽറ്റി രണ്ടു ശതമാനത്തോളം ഉയർന്നപ്പോൾ ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു.

തിങ്കളാഴ്ച തുടർച്ചയായ അഞ്ചാം ട്രേഡിംഗ് സെഷനിലും നേട്ടം നൽകിയ നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 22,122.25 പോയിൻ്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81.55 പോയിൻ്റ് അഥവാ 0.37 ശതമാനം ഉയർന്ന് സെൻസെക്സ് 281.52 പോയിൻ്റ് അല്ലെങ്കിൽ 0.39 ശതമാനം ഉയർന്ന് 762,708 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച, ആഭ്യന്തര വിപണി തുടർച്ചയായ അഞ്ചാം സെഷനിലും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തപ്പോൾ 754.59 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്തതിനാൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അറ്റ വിൽപ്പനക്കാരായി.

"തുടർച്ചയായ റെക്കോർഡ് ഉയരങ്ങൾ കൈവരിക്കുന്നത് ബുൾ മാർക്കറ്റിൻ്റെ ഒരു പ്രധാന സ്വഭാവമാണ്. നിലവിൽ ഇത് തുടരുകയാണ്. ഈ വർഷം മാത്രം നിഫ്റ്റി 6 പുതിയ റെക്കോർഡ് ഉയരങ്ങളാണ് (ഇൻട്രാഡേ) രേഖപ്പെടുത്തിയത്. ഇത് വിപണിയിലെ ശക്തമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. യുഎസിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനവ് മൂലമുണ്ടാകുന്ന എഫ്ഐഐകളുടെ വിൽപന വിപണിയെ സ്വാധീനിക്കുന്നില്ല. ഡിഐഐകളും (ഫെബ്രുവരിയിൽ ഇതുവരെ 17850 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്) ആഭ്യന്തര എച്ച്എൻഐകളും റീട്ടെയിൽ നിക്ഷേപകരും വാങ്ങൽ തുടരുകയാണ്.

ആർഐഎൽ, ഐസിഐസിഐ ബാങ്ക്, ഭാരതി തുടങ്ങിയ ഉയർന്ന നിലവാരമുള്ള ലാർജ്‌ക്യാപ്‌ ഓഹരികൾ റാലിയിൽ നേതൃത്വം ഏറ്റെടുക്കുന്നത് ബുൾ മാർക്കറ്റിന് അനുകൂലമാണ്. ബാങ്ക് നിഫ്റ്റി അതിൻ്റെ റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം നാല് ശതമാനം മാത്രം അകലെയാണ്, ബാങ്കിംഗ് ഓഹരികളിൽ കൂടുതൽ നീക്കത്തിന് സാധ്യതയുണ്ട്. സമീപകാല അസ്ഥിരത ഉയർന്നതായിരിക്കും. കൃത്യമായ തിരുത്തലുകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം" ജിയോജിത് ഫിനാൻഷ്യൽസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു.

നിഫ്റ്റി അടുത്ത മുന്നേറ്റത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ് വിപണികൾക്ക് കുറച്ച് സമയത്തേക്ക് തിരുത്താനോ ഏകീകരിക്കാനോ കഴിയുമെന്നും നിഫ്റ്റിക്ക് 22,187 ലെവലിൽ നിന്ന് പ്രതിരോധം നേരിടേണ്ടിവരുമെന്നും 21,954 ലെവലിന് സമീപകാലത്ത് പിന്തുണ നൽകാമെന്നും എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.

ഏഷ്യ-പസഫിക് മേഖലയിലെ ഭൂരിഭാഗം വിപണികളും ഇന്ന് രാവിലെ സമ്മിശ്ര വ്യാപാരം തുടരുകയാണ്. ജപ്പാൻ്റെ നിക്കി 225 സൂചിക നേരിയ തോതിൽ താഴ്ന്നപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി, ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു.

Tags:    

Similar News