എച്ചഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ഓഹരികള്‍ വിറ്റ് ബിഎന്‍പി പാരിബാസ്

  • ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് വഴിയാണ് ഇടപാട് നടന്നത്

Update: 2024-01-20 08:51 GMT

ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ബിഎന്‍പി പാരിബാസ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് രണ്ട് കമ്പനികളുടെയും ഓഹരികള്‍ വിറ്റത്.

സ്വകാര്യമേഖലയിലെ വായ്പക്കാരായ എച്ചഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക് എന്നിവയുടെ ഓഹരികളാണ് വില്‍പ്പന നടത്തിയത്.

ബിഎന്‍പി പാരിബാസ് അതിന്റെ അഫിലിയേറ്റ് കമ്പനിയായ ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് വഴിയാണ് ഇടപാട് നടന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 18.23 ലക്ഷം ഓഹരികള്‍ ഒന്നിന് ശരാശരി 1,480 രൂപ നിരക്കിലാണ് വിറ്റത്. അതേസമയം ഓഹരി ഒന്നിന് 1,560 രൂപ നിരക്കിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 25.50 ലക്ഷത്തിലധികം ഓഹരികള്‍ വിറ്റത്. ഇതോടെ മൊത്തം ഇടപാട് മൂല്യം 667.72 കോടി രൂപയായി.

അതേസമയം, രണ്ട് വ്യത്യസ്ത ഇടപാടുകളിലായി, ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍) Pte - ODI, എച്ച്ഡിഎഫ്സി ബാങ്കിന്റെ 18.23 ലക്ഷം ഓഹരികള്‍ ഏറ്റെടുക്കുകയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 25.50 ലക്ഷത്തിലധികം ഓഹരികള്‍ അതേ വിലയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു.

Tags:    

Similar News