ആറ് കമ്പനികള്‍ കൂപ്പുകുത്തി; സംയോജിത നഷ്ടം 1.71 ലക്ഷം കോടി

  • ഏറ്റവും കനത്ത തിരിച്ചടി ഇന്‍ഫോസിസിന്
  • ലാഭമെടുപ്പിനിടയില്‍ ഇന്‍ഫോസിസ് ഓഹരികള്‍ ഏകദേശം 6 ശതമാനം ഇടിഞ്ഞു
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 79,773 കോടി ഉയര്‍ന്നു

Update: 2025-01-19 06:11 GMT

രാജ്യത്ത് ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറും കഴിഞ്ഞയാഴ്ച വന്‍ നഷ്ടം രേഖപ്പെടുത്തി. ആഭ്യന്തര കമ്പനികളില്‍ ആറിന്റെയും സംയുക്ത വിപണി മൂല്യം 1.71 ലക്ഷം കോടി രൂപ ഇടിഞ്ഞു.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ 759.58 പോയിന്റ് അല്ലെങ്കില്‍ 0.98 ശതമാനമാണ് കുറഞ്ഞത്. നിഫ്റ്റി ഇടിഞ്ഞത് 228.3 പോയിന്റ് അല്ലെങ്കില്‍ 0.97 ശതമാനവും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയാണ് വിപണിയില്‍ തിരിച്ചടി നേരിട്ട കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ നേട്ടമുണ്ടാക്കി.

ഇന്‍ഫോസിസിനാണ് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്. കമ്പനിയുടെ മൂല്യം 62,948.4 കോടി രൂപ കുറഞ്ഞ് 7,53,678.38 കോടിയിലേക്കെത്തി. മൂന്നാം പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ലാഭമെടുപ്പിനിടയില്‍ ഇന്‍ഫോസിസ് ഓഹരികള്‍ വെള്ളിയാഴ്ച ഏകദേശം 6 ശതമാനം ഇടിഞ്ഞു.

ടിസിഎസിന്റെ വിപണി മൂലധനം (എംക്യാപ്) 50,598.95 കോടി രൂപ ഇടിഞ്ഞ് 14,92,714.37 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 20,605.92 കോടി രൂപ കുറഞ്ഞ് 5,53,152.52 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 16,005.84 കോടി രൂപ കുറഞ്ഞ് 8,65,495.17 കോടി രൂപയിലുമെത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 15,640.8 കോടി രൂപ കുറഞ്ഞ് 12,51,799.81 കോടി രൂപയായും ഐടിസിയുടെ മൂല്യം 5,880.51 കോടി രൂപ കുറഞ്ഞ് 5,50,702.93 കോടി രൂപയായും എത്തി.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 79,773.34 കോടി രൂപ ഉയര്‍ന്ന് 17,60,967.69 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 18,697.08 കോടി രൂപ ഉയര്‍ന്ന് 6,81,930.22 കോടി രൂപയായി.

എല്‍ഐസി 9,993.5 കോടി രൂപ കൂട്ടി, വിപണി മൂല്യം 5,40,724.05 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 7,080.98 കോടി രൂപ ഉയര്‍ന്ന് 9,27,014.97 കോടി രൂപയിലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടരുന്നു.  

Tags:    

Similar News