ചാഞ്ചാട്ടത്തിന് ഒടുവില്‍ നേട്ടം വിടാതെ വിപണി സൂചികകള്‍

  • നിഫ്റ്റിയില്‍ മീഡിയ സൂചിക ഏറ്റവും വലിയ നേട്ടമുണ്ടാക്കി
  • റിയല്‍റ്റിക്കും എഫ്‍എംസിജിക്കും ഇടിവ്
  • ഏഷ്യന്‍ വിപണികളില്‍ ഏറെയും ഇടിവില്‍

Update: 2024-01-10 10:12 GMT

ആഗോള തലത്തിലെയും ഏഷ്യന്‍ വിപണികളിലെയും നെഗറ്റിവ് പ്രവണതകളുടെ പശ്ചാത്തലത്തില്‍, ഇടിവില്‍ വ്യാപാരം തുടങ്ങിയ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സെഷനിലുടനീളം ചാഞ്ചാട്ടം പ്രകടമാക്കി. അവസാന മണിക്കൂറില്‍ നേട്ടങ്ങള്‍ ഉയര്‍ത്തി. 

സെന്‍സെക്സ് 271.50 പോയിന്‍റ് അഥവാ 0.38 ശതമാനം നേട്ടത്തോടെ 71,657.71ലും നിഫ്റ്റി 73.85 പോയിന്‍റ് അഥവാ 0.34 ശതമാനം കയറി 21,618.70ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.29 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.15 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.23 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.33 ശതമാനവും നേട്ടമുണ്ടാക്കി.

നിഫ്റ്റിയില്‍ മീഡിയ (3.47%) സൂചിക ഏറ്റവും വലിയ നേട്ടമുണ്ടാക്കി. റിയല്‍റ്റി, എഫ്എംസിജി, പൊതുമേഖലാ ബാങ്ക്, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഇടിവിലായാരുന്നു. എഫ്എംസിജി മേഖലയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. മീഡിയ ഒഴികെയുള്ള സൂചികകളിലെല്ലാം 1 ശതമാനത്തിന് താഴെയുള്ള വ്യതിയാനമാണ് പ്രകടമായത്. 

ഇന്ന് നിഫ്റ്റി 50-യില്‍ അദാനി എന്‍റര്‍പ്രൈസസ് (2.88%), സിപ്ല (2.75%). റിലയന്‍സ് (2.24%), എച്ച്സിഎല്‍ ടെക് (2.08%) ഹീറോ മോട്ടോകോര്‍പ്പ് (2.07%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഡിവിസ്‍ലാബ് (1.22%), എന്‍ടിപിസി (0.96%), ബിപിസിഎല്‍ (0.93%), ഒഎന്‍ജിസി (0.91%),പവര്‍ഗ്രിഡ് (0.79%) എന്നിവയാണ്  വലിയ ഇടിവ് രേഖപ്പെടുത്തിയത്. 

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നെഗറ്റിവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവിലായിരുന്നു. ജപ്പാന്‍റെ നിക്കി നേട്ടം രേഖപ്പെടുത്തി

Tags:    

Similar News