മികച്ച മൂല്യമുള്ള 10 കമ്പനികളില്‍ ഒന്‍പതിനും നേട്ടം
- കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംക്യാപ് 20,29,710.68 കോടി രൂപയായി വര്‍ധിച്ചു
- ടിസിഎസിന്റെ മൂല്യം 17,167.83 കോടി രൂപ ഉയര്‍ന്ന് 16,15,114.27 കോടി രൂപയായി
- എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 4,835.34 കോടി രൂപ ഇടിഞ്ഞു
മികച്ച മൂല്യമുള്ള 10 കമ്പനികളില്‍ ഒന്‍പതും വിപണിമൂല്യത്തില്‍ കഴിഞ്ഞ ആഴ്ച 95,522.81 കോടി രൂപ കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്യുഎല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ മൂല്യമുള്ള കമ്പനികള്‍.
വെള്ളിയാഴ്ച തുടര്‍ച്ചയായ നാലാം സെഷനിലും ഉയര്‍ന്ന്, സെന്‍സെക്‌സ് 33.02 പോയിന്റ് ഉയര്‍ന്ന് 81,086.21 പോയിന്റില്‍ അവസാനിച്ചു. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 649.37 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം (എംക്യാപ്) 29,634.27 കോടി രൂപ ഉയര്‍ന്ന് 20,29,710.68 കോടി രൂപയായി.
ടിസിഎസിന്റെ മൂല്യം 17,167.83 കോടി രൂപ ഉയര്‍ന്ന് 16,15,114.27 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 15,225.36 കോടി രൂപ ഉയര്‍ന്ന് 6,61,151.49 കോടി രൂപയായി.
ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 12,268.39 കോടി രൂപ ഉയര്‍ന്ന് 8,57,392.26 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 11,524.92 കോടി രൂപ ഉയര്‍ന്ന് 8,47,640.11 കോടി രൂപയായി.
ഐടിസി 3,965.14 കോടി രൂപ ഉയര്‍ന്ന് 6,32,364.24 കോടി രൂപയായപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,498.89 കോടി രൂപ കൂട്ടി 7,27,578.99 കോടി രൂപയിലെത്തി.
കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മൂല്യം 1,992.37 കോടി രൂപ ഉയര്‍ന്ന് 6,71,050.63 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 1,245.64 കോടി രൂപ ഉയര്‍ന്ന് 7,73,269.13 കോടി രൂപയായും വര്‍ധിച്ചു.
എന്നിരുന്നാലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 4,835.34 കോടി രൂപ ഇടിഞ്ഞ് 12,38,606.19 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി, തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയാണ്.