സെമി കണ്ടക്ടർ നിർമാണം വേദാന്തയുടെ പണലഭ്യതയെ ബാധിക്കില്ല: എസ് ആൻഡ് പി
ഗുജറാത്തിൽ, സെമി കണ്ടക്ടർ ഫാക്ടറി സ്ഥാപിക്കുന്നതിന് തായ്‌വാനീസ് ഇലക്ട്രോണിക് നിർമാണ കമ്പനിയായ ഫോക്സ്‍കോണു൦ വേദാന്ത ഗ്രൂപ്പും ഗുജറാത്ത് സർക്കാരുമായി കരാറിൽ ഒപ്പു വച്ചു. എന്നാൽ ഈ ചുവടു വയ്പ്പ് നടത്തുന്നത് വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു കമ്പനിയായ വോൾകാൻ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിലൂടെയായിരിക്കുമെന്നു എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ് പറഞ്ഞു. അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത റിസോഴ്സിന്റെ ക്രെഡിറ്റ് പ്രൊഫൈലിന്, സെമി കണ്ടക്ടർ നിർമാണവുമായി ബന്ധപെട്ടു തീരുമാനിച്ചിരിക്കുന്ന 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ, കുറവുണ്ടാകില്ലെന്നും […]
ഗുജറാത്തിൽ, സെമി കണ്ടക്ടർ ഫാക്ടറി സ്ഥാപിക്കുന്നതിന് തായ്‌വാനീസ് ഇലക്ട്രോണിക് നിർമാണ കമ്പനിയായ ഫോക്സ്‍കോണു൦ വേദാന്ത ഗ്രൂപ്പും ഗുജറാത്ത് സർക്കാരുമായി കരാറിൽ ഒപ്പു വച്ചു. എന്നാൽ ഈ ചുവടു വയ്പ്പ് നടത്തുന്നത് വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു കമ്പനിയായ വോൾകാൻ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിലൂടെയായിരിക്കുമെന്നു എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ് പറഞ്ഞു.
അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത റിസോഴ്സിന്റെ ക്രെഡിറ്റ് പ്രൊഫൈലിന്, സെമി കണ്ടക്ടർ നിർമാണവുമായി ബന്ധപെട്ടു തീരുമാനിച്ചിരിക്കുന്ന 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ, കുറവുണ്ടാകില്ലെന്നും റേറ്റിംഗ് ഏജൻസി വ്യക്തമാക്കി.
കാറുകൾ, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ മുതലായവയിലെല്ലാം സെമി കണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സെമി കണ്ടക്ടർ നിർമിക്കുന്ന കമ്പനികളില്ല. എങ്കിലും ഇന്ത്യൻ വിപണിയിൽ സെമിക് കണ്ടക്ടറിന്റെ വിപണി മൂല്യം 2021 ൽ 27.2 ബില്യൺ ഡോളറായിരുന്നു. 2026 ആവുമ്പോഴേക്കും സംയുക്ത വാർഷിക വളർച്ച നിരക്ക് 19 ശതമാനത്തോളം ഉയർന്നു 64 ബില്യൺ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.