കടം തിരച്ചടവിനായി വേദാന്ത 3,400 കോടി സമാഹരിക്കും

    Update: 2023-12-19 09:34 GMT

    ജനുവരിയില്‍ കടം തിരിച്ചടയ്ക്കുന്നതിന് മുന്നോടിയായി സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ 3,400 കോടി രൂപ സമാഹരിക്കാന്‍ വേദാന്ത പദ്ധതിയിടുന്നു. ഇതിന് ഡയറക്ടര്‍മാരുടെ കമ്മിറ്റി അംഗീകാരം നല്‍കിയതായി മൈനിംഗ് കമ്പനിയായ വേദാന്ത ലിമിറ്റഡ് അറിയിച്ചു.

    വേടന്റയുടെ ഓഹരി ഇന്ന് 3.00 മണിക്ക് എൻഎസ്ഇ-യിൽ 262.05 രൂപയ്ക്കു വ്യാപാരം നടക്കുന്നു. 

    1,00,000 രൂപ മുഖവിലയുള്ള 3,40,000 നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) ഇഷ്യൂ ചെയ്യുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.

    എന്‍സിഡികള്‍ റേറ്റുചെയ്യാത്തതും ലിസ്റ്റ് ചെയ്യപ്പെടാത്തതും റിഡീം ചെയ്യാവുന്നതും ആയിരിക്കും. ഇത് ഒന്നോ അതിലധികമോ ട്രഞ്ചുകളായി നല്‍കാമെന്നും വേദാന്ത പറഞ്ഞു.

    11 രൂപ ലാഭവിഹിതം 

    ഓഹരിക്കു 11 രൂപ ലാഭവിഹിതം നൽകുമെന്ന് വേദാന്തയുടെ ഡയറക്റ്റർ ബോർഡ് ഇന്നലെ അറിയിച്ചിരുന്നു.

    ബ്ലൂംബെര്‍ഗില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.2 ബില്യണ്‍ ഡോളറിന്റെ ബോണ്ട് തിരിച്ചടവ് കമ്പനിക്ക് ഉണ്ട്. ഏകദേശം 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോണ്ടുകള്‍ 2024-ല്‍ വീണ്ടെടുക്കാന്‍ നീക്കിവച്ചിരിക്കുന്നു - അതില്‍ പകുതിയും ജനുവരിയില്‍ തന്നെയാണ്. 2025ല്‍ മറ്റൊരു 1.2 ബില്യണ്‍ ഡോളറും തിരിച്ചടവിനായി ഉണ്ട്.

    ജനുവരിയില്‍ അടയ്‌ക്കേണ്ട ബോണ്ട് തിരിച്ചടവ് മാനിക്കുന്നതിനായി ഡിസംബര്‍ അവസാനത്തോടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) അജയ് ഗോയല്‍ നവംബര്‍ 4 ന് പറഞ്ഞിരുന്നു. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കടക്കെണിയില്‍ നിന്ന് മോചിതമാകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

    കടക്കെണിയില്‍ നട്ടംതിരിയുന്ന ഖനന കമ്പനിക്ക് അതിന്റെ അറ്റ കടം 1,420 കോടി രൂപ കുറയ്ക്കാന്‍ കഴിഞ്ഞു. സെപറ്റംബര്‍ പാദം അവസാനിച്ചപ്പോള്‍ നഷ്ടം 57,771 കോടി രൂപയായി.

    നവംബര്‍ 4 ന് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 915 കോടി രൂപയുടെ അറ്റനഷ്ടമാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനി പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയതിനാല്‍ നികുതി നിരക്കുകളിലെ മാറ്റം മൂലം ഉണ്ടായ ചെലവുകളാണ് അറ്റ നഷ്ടത്തിന് കാരണം. ഈ പാദത്തില്‍ സാമ്പത്തിക ചെലവ് കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും ഉയര്‍ന്നതായും പറയുന്നു.

    Tags:    

    Similar News