Q3-ൽ 22.7% ലാഭമുയർത്തി ഹിന്ദുസ്ഥാൻ സിങ്ക്
ന്യൂഡൽഹി: മൂന്നാം പാദത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്. ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ ലാഭം 22.7% വർധിച്ച് അറ്റാദായം 2,701 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,200 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ബി എസ് ഇക്ക് നൽകിയ ഫയലിംഗിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് അറിയിച്ചതാണിത്. 2021 ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ വരുമാനം 8,269 കോടി രൂപയായി വർദ്ധിച്ചു. ഒരു വർഷം […]
ന്യൂഡൽഹി: മൂന്നാം പാദത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്.
ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ ലാഭം 22.7% വർധിച്ച് അറ്റാദായം 2,701 കോടി രൂപയിലെത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,200 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ബി എസ് ഇക്ക് നൽകിയ ഫയലിംഗിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് അറിയിച്ചതാണിത്.
2021 ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ വരുമാനം 8,269 കോടി രൂപയായി വർദ്ധിച്ചു.
ഒരു വർഷം മുമ്പ് 6,483 കോടി രൂപയായിരുന്നു ഇതെന്നും ഫയലിംഗിൽ പറയുന്നു.