സൗദിയില്‍ നിക്ഷേപം നടത്താനൊരുങ്ങി വേദാന്ത ഗ്രൂപ്പ്
ഡല്‍ഹി: മൈനിംഗ് രംഗത്തെ ഭീമനായ വേദാന്ത ഗ്രൂപ്പ് സൗദി അറേബ്യയിലെ ധാതു മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. മിഡില്‍ ഈസ്റ്റിലെ മിനറല്‍ ഹബ്ബായി മാറാന്‍ ലക്ഷ്യമിടുന്ന സൗദിയിലെ തങ്ങളുടെ ഓഹരി ഉടമകളുമായി കമ്പനി ഇതിനകം ചര്‍ച്ച നടത്തിവരികയാണെന്ന് വേദാന്ത അറിയിച്ചു. വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ളതാണ് വേദാന്ത ഗ്രൂപ്പ്. റിയാദില്‍ നടന്ന 'ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം 2022' ല്‍ പങ്കെടുത്ത വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ സിങ്ക്, സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളില്‍ സൗദി അറേബ്യയ്ക്കുള്ള വലിയ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. […]
ഡല്‍ഹി: മൈനിംഗ് രംഗത്തെ ഭീമനായ വേദാന്ത ഗ്രൂപ്പ് സൗദി അറേബ്യയിലെ ധാതു മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. മിഡില്‍ ഈസ്റ്റിലെ മിനറല്‍ ഹബ്ബായി മാറാന്‍ ലക്ഷ്യമിടുന്ന സൗദിയിലെ തങ്ങളുടെ ഓഹരി ഉടമകളുമായി കമ്പനി ഇതിനകം ചര്‍ച്ച നടത്തിവരികയാണെന്ന് വേദാന്ത അറിയിച്ചു.
വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ളതാണ് വേദാന്ത ഗ്രൂപ്പ്.
റിയാദില്‍ നടന്ന 'ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം 2022' ല്‍ പങ്കെടുത്ത വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ സിങ്ക്, സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളില്‍ സൗദി അറേബ്യയ്ക്കുള്ള വലിയ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിങ്കിനുള്ള ശക്തമായ ഡിമാന്‍ഡും ആഗോളതലത്തിലുള്ള അതിന്റെ ക്ഷാമവും കണക്കിലെടുത്ത്, സിങ്കിന്റെ മുന്‍നിര നിര്‍മ്മാതാക്കളാകാന്‍ സൗദി അറേബ്യ ആഗോള കമ്പനികളുമായി സഹകരിക്കാനൊരുങ്ങുകയാണ്.
വേദാന്ത ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലോകത്തിലെ വലിയ സിങ്ക് ഉത്പാദകരില്‍ മുന്‍നിരയിലാണ്.
സൗദി അറേബ്യ $100 ബില്യണ്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഊര്‍ജം, ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, കൃഷി, ധാതുക്കള്‍, ഖനനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിലാവും നിക്ഷേപങ്ങള്‍ നടത്തുക
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ നട്ടെല്ലാണ് സൗദി അറേബ്യ എന്നും ഇന്ത്യയിലെ 17 ശതമാനം ക്രൂഡ് ഓയിലിന്റെയും 32 ശതമാനം എല്‍ പി ജിയുടെയും ഉറവിടമാണ് ആ രാജ്യമെന്നും അഗർവാൾ പറഞ്ഞു.