ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ യാത്ര ഓണ്‍ലൈനിന്റെ വിപണിയിലെ അരങ്ങേറ്റം നിരാശപ്പെടുത്തി. കമ്പനിയുടെ ഓഹരി 10 ശതമാനം ഡിസ്‌കൗണ്ടില്‍ 127.50 രൂപയിലാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യു വില 142 രൂപയായിരുന്നു.
ഈ മാസം 15-20 ദിവസങ്ങളില്‍ ഇഷ്യു പൂര്‍ത്തിയായെങ്കിലും നിക്ഷേപകരുടെ പ്രതികരണം തണുത്തതായിരുന്നു. ഇഷ്യുവിന് 1.61 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. എസ്എംഇ ഉള്‍പ്പെടെ സമീപകാലത്തെ ഇഷ്യുവിനെല്ലാം തന്നെ വന്‍ പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് യാത്ര അറ്റാദായം നേടുന്നത്. വെറും 7.6 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷങ്ങളിലെല്ലാം കമ്പനി നഷ്ടത്തിലായിരുന്നു. കമ്പനിക്ക് 813 വന്‍ കമ്പനികളും 49800 ചെറുകിട ഇടത്തരം കമ്പനികളും രജിസ്റ്റേഡ് ഇടപാടുകാരായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.