ശ്രദ്ധിക്കാം ഈ ആഴ്ചയിലെ ഐപിഒകള്‍
- ഈയാഴ്ചയില്‍ ആറ് ഐപിഒകളാണ് നടക്കുന്നത്
- കഴിഞ്ഞയാഴ്ച 3 മെയിന്‍ബോര്‍ഡ് സെഗ്മെന്റ് ഐപിഒകള്‍ നടക്കുകയും 6,000 കോടി രൂപ അതിലൂടെ സമാഹരിക്കുകയും ചെയ്തു
- റീട്ടെയ്ല്‍ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ അതീവ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഐപിഒകളില്‍ ചിലതാണ് ഈയാഴ്ച നടക്കാനിരിക്കുന്നത്. രാജ്യം പൊതുതിരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും
കഴിഞ്ഞയാഴ്ച 3 മെയിന്‍ബോര്‍ഡ് സെഗ്മെന്റ് ഐപിഒകള്‍ നടക്കുകയും 6,000 കോടി രൂപ അതിലൂടെ സമാഹരിക്കുകയും ചെയ്യുകയുണ്ടായി.
ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം എന്തെന്നുവച്ചാല്‍ ആഭ്യന്തര നിക്ഷേപം ശക്തമായിരുന്നു എന്നതാണ്. പ്രത്യേകിച്ച് റീട്ടെയ്ല്‍ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ അതീവ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്.
റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തത്തിലുണ്ടായ ഈ കുതിച്ചുചാട്ടം മെയ് മാസത്തില്‍ ആത്മവിശ്വാസത്തോടെ ഐപിഒകള്‍ നടത്താന്‍ കൂടിയാണ് സാഹചര്യമൊരുക്കുന്നത്.
ഈയാഴ്ചയില്‍ ആറ് ഐപിഒകളാണ് നടക്കുന്നത്. അതില്‍ 1 എണ്ണം മെയിന്‍ബോര്‍ഡിലും, അഞ്ച് എണ്ണം സ്‌മോള്‍ ആന്‍ഡ് മീഡിയം (എസ്എംഇ) ഇഷ്യൂ ആയിരിക്കും.
ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ്
ക്രിക്കറ്റ് താരം വിരാട് കോഹ് ലിക്കും ഭാര്യയും സിനിമാ താരവുമായ അനുഷ്‌ക ശര്‍മയ്ക്കും നിക്ഷേപമുണ്ട് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സില്‍. മെയ് 15-നാണ് ഗോ ഡിജിറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന അഥവാ ഐപിഒ ആരംഭിക്കുന്നത്. മെയ് 17 ന് ഐപിഒ അവസാനിക്കുകയും ചെയ്യും.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ ഐയും നിക്ഷേപകനുമായ പ്രേം വത്സയുടെ പിന്തുണയുള്ള സ്ഥാപനമാണു ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ്.
1125 കോടി രൂപയുടെ മൂല്യമുള്ള പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലില്‍ 1490 കോടി രൂപയുടെ 54,766,392 ഓഹരികളുമാണ് ഐപിഒയ്ക്കുള്ളത്.
മൊത്തം 2615 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഓഹരി ഒന്നിന് ഇഷ്യു വില 258-272 രൂപയാണ്.
മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ലൈയബിലിറ്റി ഇന്‍ഷുറന്‍സ് തുടങ്ങിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് ഗോ ഡിജിറ്റലിനുള്ളത്.
വെരിറ്റാസ് അഡ്വര്‍ടൈസിംഗ്
വെരിറ്റാസ് അഡ്വര്‍ടൈസിംഗ് ഐപിഒ മെയ് 13 ന് ആരംഭിച്ച് മെയ് 15 ന് അവസാനിക്കും.
8.48 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
10 രൂപ മുഖവിലയുള്ള 7,44,000 ഇക്വിറ്റി ഷെയറുകളാണ് ഐപിഒയ്ക്കുള്ളത്.
ഓഹരി ഒന്നിന് ഇഷ്യു വില 109-114 രൂപയാണ്.
ലോട്ട് സൈസ് 1200 ഓഹരികളാണ്. ഇതില്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ഇല്ല.
ഗ്രേ മാര്‍ക്കറ്റില്‍ വെരിറ്റാസ് അഡ്വര്‍ടൈസിംഗിന്റെ ഓഹരി 55 രൂപ പ്രീമിയത്തിലാണ് ട്രേഡ് ചെയ്യുന്നതെന്ന് ഇന്‍വെസ്റ്റര്‍ ഗെയിന്‍ ഡോട്ട് കോം പറയുന്നു.
മന്‍ദീപ് ഓട്ടോ ഇന്‍ഡസ്ട്രീസ്
മന്‍ദീപ് ഓട്ടോ ഇന്‍ഡസ്ട്രീസിന്റെ ഐപിഒ മെയ് 13 ന് ആരംഭിച്ച് മെയ് 15 ന് അവസാനിക്കും. ഓഹരി ഒന്നിന് 67 രൂപയാണ് ഇഷ്യു വില.
ഇന്ത്യന്‍ എമള്‍സിഫയര്‍ (Indian Emulsifier)
മെയ് 13 മുതല്‍ മെയ് 16 വരെയാണ് ഇന്ത്യന്‍ എമള്‍സിഫയര്‍ ഐപിഒ.
ഓഹരി ഒന്നിന് 125-132 രൂപയാണ് ഇഷ്യു വില.
ക്വസ്റ്റ് ലബോറട്ടറീസ് (Quest Laboratories )
ക്വസ്റ്റ് ലബോറട്ടറീസ് ഐപിഒ മെയ് 15 ന് ആരംഭിച്ച് മെയ് 17 ന് അവസാനിക്കും.
ഓഹരി ഒന്നിന് 93-97 രൂപയാണ് ഇഷ്യൂ വില.
റുള്‍ക ഇലക്ട്രിക്കല്‍സ് (Rulka Electricals)
മെയ് 16ന് ആരംഭിച്ച് മെയ് 21 ന് ഐപിഒ അവസാനിക്കും. 19.80 കോടി രൂപ പുതിയ ഓഹരി ഇഷ്യുവിലൂടെയും 6.60 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കും.
ഓഹരി ഒന്നിന് 223-235 രൂപയാണ് ഇഷ്യു വില.