ഈ വാരം മെയിന്‍ ബോര്‍ഡില്‍ 5 ലിസ്‍റ്റിംഗ്; എസ്എംഇ-യില്‍ 5 ഐപിഒകള്‍

  • എസ്എംഇ വിഭാഗത്തിൽ അഞ്ച് പബ്ലിക് ഇഷ്യൂകള്‍ നടക്കുന്നുണ്ട്
  • എസ്എംഇ വിഭാഗത്തില്‍ ഈ വാരം നടക്കുന്നത് രണ്ട് ലിസ്‍റ്റുംഗുകള്‍

Update: 2023-11-26 05:29 GMT

മെയിൻബോർഡ് വിഭാഗത്തിൽ ടാറ്റ ടെക്നോളജീസ്, ഐആർഇഡിഎ, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഗാന്ധാർ ഓയിൽ റിഫൈനറി എന്നീ അഞ്ച് ലിസ്‍റ്റിംഗുകളാണ് ഈ വാരത്തില്‍ നടക്കുക. ഐആര്‍ഡിഇഎ  നവംബർ 29-ന് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് നാലെണ്ണം നവംബർ 30-ന് ആയിരിക്കാം. ഇവ താൽക്കാലിക തീയതികളാണ്, അന്തിമമായി നിശ്ചയിക്കപ്പെട്ടവയല്ല. 

അതേസമയം മെയിന്‍ ബോര്‍ഡില്‍ ഈയാഴ്ച ഐപിഒകളൊന്നും നടക്കുന്നില്ല. എന്നാല്‍, എസ്എംഇ വിഭാഗത്തിൽ അഞ്ച് പബ്ലിക് ഇഷ്യൂകള്‍ നടക്കുന്നുണ്ട്. നവംബര്‍ 29ന്  ദീപക് കെംടെക്‌സ്, എഎംഐസി ഫോർജിംഗ്  എന്നീ രണ്ട് കമ്പനികളുടെ ഇഷ്യു തുറക്കും. നെറ്റ് അവന്യൂ ടെക്‌നോളജീസ്, ഗ്രാഫിസാഡ്‌സ്, മാരിനെട്രാൻസ് ഇന്ത്യ എന്നിവയുടെ ഇഷ്യൂ നവംബർ 30ന് ആരംഭിക്കും.

അതേസമയം സ്വഷ്‌തിക് പ്ലാസ്‌കോണിന്‍റെ ഐപിഒ നവംബർ 29 ന് അവസാനിക്കും. , ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് നവംബർ 28-ന് ബിഎസ്ഇ എസ്എംഇയിലും റോക്കിംഗ് ഡീൽസ് സർക്കുലർ ഇക്കോണമി നവംബർ 30ന് എൻഎസ്ഇ എമർജിലും ലിസ്റ്റ് ചെയ്യപ്പെടും

Tags:    

Similar News