പ്ലാറ്റിനം ഇൻഡസ്ട്രീസ് ഐപിഒ പ്രൈസ് ബാൻഡ് 162-171 രൂപ
- ഇഷ്യൂ ഫെബ്രുവരി 29-ന് അവസാനിക്കും
- ഒരു ലോട്ടിൽ 87 ഓഹരികൾ
- ഇഷ്യൂവിലൂടെ 235.32 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
സ്റ്റെബിലൈസറുകൾ നിർമിക്കുന്ന പ്ലാറ്റിനം ഇൻഡസ്ട്രീസ് ഐപിഒ ഫെബ്രുവരി 27-ന് ആരംഭിക്കും. ഇഷ്യൂ വഴി 1.38 കോടി ഓഹരികൾ നൽകി 235.32 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 162-171 രൂപ. കുറഞ്ഞത് 87 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,877 രൂപ. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,218 ഓഹരികൾ), തുക 208,278 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (5,916 ഓഹരികൾ), തുക 1,011,636 രൂപ.
ഇഷ്യൂ ഫെബ്രുവരി 29-ന് അവസാനിക്കും.ഓഹരികളുടെ അലോട്ട്മെൻ്റ് 2024 മാർച്ച് ഒന്നിന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ അഞ്ചിന് ലിസ്റ്റ് ചെയ്യും.
കൃഷ്ണ ദുഷ്യന്ത് റാണയും പരുൾ കൃഷ്ണ റാണയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
2016ൽ സ്ഥാപിതമായ പ്ലാറ്റിനം ഇൻഡസ്ട്രീസ് സ്റ്റെബിലൈസറുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ്. കമ്പനി പിവിസി സ്റ്റെബിലൈസറുകൾ, സിപിവിസി അഡിറ്റീവുകൾ, ലൂബ്രിക്കൻ്റുകൾ എന്നിവയും നിർമ്മിക്കുന്നു.
ഇഷ്യൂ തുക എസ്സി സോൺ 'ഗവർണറേറ്റ് ഓഫ് സൂയസ് ഈജിപ്തിൽ' പിവിസി സ്റ്റെബിലൈസറുകൾക്കായി ഒരു നിർമ്മാണ സൗകര്യം സജ്ജീകരിക്കുന്നതിനുള്ള ചെലവ്, മഹാരാഷ്ട്രയിലെ പാൽഘറിൽ പിവിസി സ്റ്റെബിലൈസറുകൾക്കായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
പിവിസി പൈപ്പുകൾ, പിവിസി പ്രൊഫൈലുകൾ, പിവിസി ഫിറ്റിംഗുകൾ, ഇലക്ട്രിക്കൽ വയറുകളും കേബിളുകളും, എസ്പിസി ഫ്ലോർ ടൈലുകൾ, റിജിഡ് പിവിസി ഫോം ബോർഡുകൾ, പാക്കേജിംഗ് മെറ്റീരിയലുകൾ എന്നിവയിൽ കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ പാൽഘറിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയുന്നത്. 2023 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് ഇന്ത്യയിൽ പന്ത്രണ്ട് വിതരണ കേന്ദ്രങ്ങളുണ്ട്.
യുണിസ്റ്റോൺ കാപ്പിറ്റലാണ് പ്ലാറ്റിനം ഇൻഡസ്ട്രീസ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.