ടാറ്റാ ടെക്‌നോളജീസ് ഐപിഒ നവംബര്‍-22ന്
- ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയിട്ടാണ് ഐപിഒ നടത്തുന്നത്
- നവംബര്‍ 24ന് ഐപിഒ അവസാനിക്കും
- ഐപിഒയുടെ 10 ശതമാനം ടാറ്റാ ടെക്‌നോളജീസിലെ ജീവനക്കാര്‍ക്കും ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിയുടമകള്‍ക്കും സംവരണം ചെയ്തു
ടാറ്റാ ടെക്‌നോളജീസ് ഐപിഒ നവംബര്‍ 22ന് ആരംഭിക്കും. നവംബര്‍ 24ന് അവസാനിക്കും.
ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയിട്ടാണ് ഐപിഒ നടത്തുന്നത്.
2004ല്‍ ടിസിഎസ് ഐപിഒ നടത്തിയതിനു ശേഷം ഇത് ആദ്യമായിട്ടാണ് ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഒരു ഐപിഒ നടക്കുന്നത്.
ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റാ ടെക്‌നോളജീസ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റാ മോട്ടോഴ്‌സ് 3,783 കോടി രൂപയാണ് ലാഭം നേടിയത്.
60,850,278 (6.08 കോടി ) ഇക്വിറ്റി ഷെയറുകളായിരിക്കും ഈ ഐപിഒയിലുണ്ടാവുക.
ഇതില്‍ കമ്പനിയുടെ 46,275,000 ഇക്വിറ്റി ഷെയറുകളും, ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ് പിടിഇ ലിമിറ്റഡിന്റെ 9,716,853 ഷെയറുകളും, ടാറ്റാ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന്റെ 4,858,425 ഷെയറുകളും ഉള്‍പ്പെടും.
ഐപിഒയുടെ 10 ശതമാനം ടാറ്റാ ടെക്‌നോളജീസിലെ ജീവനക്കാര്‍ക്കും ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിയുടമകള്‍ക്കും സംവരണം ചെയ്തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
1988-ല്‍ സ്ഥാപിതമായ ടാറ്റാ ടെക്‌നോളജീസ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്ലോബല്‍ എന്‍ജിനീയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് സര്‍വീസസ് കമ്പനിയാണ്.
23 രാജ്യങ്ങളിലായി 12,000-ത്തിലധികം ജീവനക്കാരുള്ള ടാറ്റ ടെക്‌നോളജീസ് ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വ്യാവസായിക, ഹെവി മെഷിനറി വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എഞ്ചിനീയറിംഗ് സേവനങ്ങള്‍ നല്‍കി വരുന്നു.
ടാറ്റാ ടെക്‌നോളജീസ് ഐപിഒ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര, ആഗോള നിക്ഷേപകരില്‍ നിന്ന് കാര്യമായ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.