സ്റ്റാൻലി ലൈഫ്സ്റ്റൈൽസ് ഐപിഒ ജൂൺ 25 വരെ

  • പ്രൈസ് ബാൻഡ് 351-369 രൂപ
  • ഒരു ലോട്ടിൽ 40 ഓഹരികൾ
  • ജൂൺ 28ന് ഓഹരികൾ ലിസ്റ്റ് ചെയ്യും

Update: 2024-06-22 05:39 GMT

ഫർണിച്ചർ നിർമാതാക്കളായ സ്റ്റാൻലി ലൈഫ്സ്റ്റൈൽസ് ഐപിഒ ജൂൺ 25ന് അവസാനിക്കും. ഇഷ്യൂവിലൂടെ 537.02 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 200 കോടി രൂപയുടെ പുതിയ ഇഷ്യൂവും 337 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു. സുനിൽ സുരേഷും ശുഭ സുനിലുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 351-369 രൂപയാണ്. കുറഞ്ഞത് 40 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,760 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (560 ഓഹരികൾ) തുക 206,640 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (2,720 ഓഹരികൾ) തുക 1,003,680 രൂപ.

ജൂൺ 21 നാണ് ഇഷ്യൂ ആരംഭിച്ചത്. ഓഹരികളുടെ അലോട്ട്മെന്റ് ജൂൺ 26ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ജൂൺ 28ന് ലിസ്റ്റ് ചെയ്യും.

ഇഷ്യൂ തുക സ്റ്റാൻലി ലെവൽ നെക്സ്റ്റ്, സ്റ്റാൻലി ബോട്ടിക്, സോഫാസ് ആൻഡ് മോർ ബൈ സ്റ്റാൻലി എന്നീ ബ്രാൻഡുകൾക്ക് കീഴിൽ പുതിയ സ്റ്റോറുകളും നിലവിലുള്ള സ്റ്റോറുകളുടെ നവീകരണത്തിനായുള്ള ചെലവ്, ആങ്കർ സ്റ്റോറുകൾ തുറക്കുന്നതിനുള്ള ചെലവ്, പുതിയ മെഷിനറികളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ചെലവ്, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2007-ൽ സ്ഥാപിതമായ സ്റ്റാൻലി ലൈഫ്സ്റ്റൈൽസ് സൂപ്പർ-പ്രീമിയം, ലക്ഷ്വറി, അൾട്രാ ലക്ഷ്വറി ഫർണിച്ചറുകൾ നിർമിക്കുന്ന കമ്പനിയാണ്.

ആക്സിസ് ക്യാപിറ്റൽ , ഐസിഐസിഐ സെക്യൂരിറ്റീസ് , ജെഎം ഫിനാൻഷ്യൽ , എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

Tags:    

Similar News