മമ എര്‍ത്ത് ഐപിഒ: ശില്‍പ്പ ഷെട്ടിക്ക് വമ്പന്‍ നേട്ടമാകും
ശില്‍പ്പ ഷെട്ടിക്ക് 6.7 കോടി രൂപയുടെ നിക്ഷേപമാണുള്ളത്
മമ എര്‍ത്ത് (ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ്) ഐപിഒ നടി ശില്‍പ്പ ഷെട്ടിക്ക് വന്‍ സാമ്പത്തിക നേട്ടം സമ്മാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 31-നാണ് ഐപിഒ ആരംഭിച്ചത്. നവംബര്‍ 2-ന് അവസാനിക്കും. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 3 മണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഐപിഒയ്ക്ക് 7.6 ഇരട്ടി അപേക്ഷകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
1,701 കോടി രൂപയാണു ഐപിഒയിലൂടെ കമ്പനി സമാഹരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കമ്പനിയില്‍ ശില്‍പ്പ ഷെട്ടിക്ക് 6.7 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. 16 ലക്ഷം ഓഹരികള്‍ ഒന്നിന് 41.86 രൂപ എന്ന നിരക്കിലാണു താരം സ്വന്തമാക്കിയത്.
കൈവശമുള്ള 16 ലക്ഷം ഓഹരികളില്‍ 13.93 ലക്ഷം ഓഹരികള്‍ ശില്‍പ്പ ഓഫര്‍ ഫോര്‍ സെയിലിലൂടെ (ഒഎഫ്എസ്) ഇപ്പോള്‍ വില്‍ക്കുകയാണ്. ഒരു ഓഹരിക്ക് 308-324 രൂപ എന്ന വിലയിലാണ് വില്‍ക്കുന്നത്.
മമ എര്‍ത്ത് ലിസ്റ്റിംഗ് ഏത് തരത്തിലുള്ളതാണെങ്കിലും ഈ ഐപിഒയിലൂടെ 39.30 കോടി രൂപ ശില്‍പ്പ നേടാനാണ് സാധ്യത.
കാരണം 41.86 രൂപയ്ക്ക് ശില്‍പ്പ സ്വന്തമാക്കിയ ഒരു ഓഹരി ഇപ്പോള്‍ 324 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ശില്‍പ്പയ്ക്കു മുന്‍ഗാമികള്‍ കത്രീന കൈഫും ആലിയ ഭട്ടും
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും, ആലിയ ഭട്ടും ശില്‍പ്പയുടെ മുന്‍ഗാമികളാണ്. കത്രീനയും ആലിയയും ശില്‍പ്പയെ പോലെ നൈക്കയില്‍ നിക്ഷേപം നടത്തിയവരാണ്. 2021 നവംബര്‍ 10ന് നൈക്ക ലിസ്റ്റ് ചെയ്തു. ലിസ്റ്റിംഗ് സമയത്ത് കത്രീനയ്ക്കും ശില്‍പ്പയ്ക്കും ഇതുപോലെ വന്‍ സാമ്പത്തിക നേട്ടമുണ്ടായിരുന്നു.
ആലിയ 2020 ജുലൈയില്‍ നൈക്കയുടെ മാതൃകമ്പനിയായ എഫ്എസ്എന്‍ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സില്‍ നിക്ഷേപിച്ചത് 4.95 കോടി രൂപ. എന്നാല്‍ കമ്പനി 2021 നവംബറില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ആലിയക്ക് നേട്ടമായി ലഭിച്ചത് 54 കോടി രൂപ.
കത്രീന കൈഫ് നൈക്കയുമായി 2018ല്‍ സംയുക്ത സംരംഭത്തിലേര്‍പ്പെട്ടു. 2.04 കോടി രൂപ നിക്ഷേപവും നടത്തി. 2021 നവംബറില്‍ കമ്പനി ലിസ്റ്റ് ചെയ്തപ്പോള്‍ 22 കോടി രൂപയാണ് നേട്ടമായി ലഭിച്ചത്.
നൈക്കയുടെ ഐപിഒയില്‍ ഓഹരി വില 1125 രൂപയായിരുന്നു. എന്നാല്‍ ലിസ്റ്റ് ചെയ്തത് 79 ശതമാനം പ്രീമിയത്തോടെ 2001 രൂപയ്ക്കായിരുന്നു.