ഷാർപ്പ് ചക്‌സ് 16.84 കോടിയുടെ ഇഷ്യുവിന്
- ഇഷ്യൂ ഒക്ടോബർ 5-ന് അവസാനിക്കും
- ഒരു ലോട്ടിൽ 2000 ഓഹരികൾ
- ഓഹരിയൊന്നിന് 58 രൂപ
1994-ൽ ആരംഭിച്ച ഷാർപ്പ് ചക്‌സ് ആൻഡ് മെഷീൻസ് ഇഷ്യൂ വഴി 16.84 കോടി രൂപ സ്വരൂപിക്കും.
ട്രാക്ടറുകളുടെയും മറ്റ് വാഹനങ്ങളുടെയും ഫോർജിംഗ്, ഗ്രേഡഡ് കാസ്റ്റിംഗ് മെഷീൻ ചെയ്ത ഘടകങ്ങൾ, പവർ ചക്കുകൾ, ലാത്ത് ചക്കുകൾ, ഡ്രിൽ ചക്കുകൾ കൂടാതെ ട്രാക്ടറുകൾ, ഓട്ടോമൊബൈലുകൾ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ആൻഡ് എർത്ത് മൂവിംഗ് ഉപകരണങ്ങൾ, റെയിൽവേ, പ്രതിരോധം, യന്ത്ര ഉപകരണങ്ങൾ, ഡിഐവൈ വ്യവസായം തുടങ്ങിയവയ്ക്കുള്ള മറ്റ് മെഷീൻ ടൂൾ ആക്സസറികളും കമ്പനി നിർമിക്കുന്നു.
സെപ്റ്റംബർ 29-ന് ആരംഭിച്ച ഇഷ്യു ഒക്ടോബർ 5-ന് അവസാനിക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിയിൽ 5.66 കോടി രൂപയുടെ പുതിയ ഇഷ്യൂവും 11.19 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു. ഓഹരിയൊന്നിന് 58 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരിക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 116,000 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 10-ന് പൂർത്തിയാവും. ഒക്ടോബർ 13-ന് എൻഎസ്ഇ എമെർജിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.
അജയ് സിക്കയും ഗോപിക സിക്കയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഫെഡെക്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ലീഡ് മാനേജരാണ്, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
ഇഷ്യൂ തുക പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കും.
കമ്പനിയുടെ ഉൽപ്പന്നങ്ങൾ:
ഫോർജിംഗ് ഉൽപ്പന്നങ്ങൾ: ഗിയർ, ഡോഗ് ക്ലച്ച്, സ്കാർഫോൾഡിംഗ്, സി ക്ലാമ്പ് സ്പാനർ, റെഞ്ച് ആക്‌സ്, ബോൾ പെയിൻ ചുറ്റിക, ക്രോസ് പെയിൻ ചുറ്റിക, മെഷിനിസ്റ്റ് ചുറ്റിക, സ്ലെഡ്ജ് ഹാമർ, സ്പ്ലിറ്റിംഗ് മൗൾ, സ്റ്റോണിംഗ് ഹാമർ ഹാച്ചെറ്റ്, കോമ്പിനേഷൻ സ്‌പാനർ, സ്‌പ്ലിറ്റിംഗ് വെയ്‌ക്‌സെ, കോടാലി, മിഷിഗൺ കോടാലി, ഹണ്ടർ ആക്‌സ്, ഡ്രില്ലിംഗ് ഹാമർ, ക്ലാവ് ചുറ്റിക, ക്യാമ്പ് കോടാലി, സിംഗിൾ ബിറ്റ് കോടാലി എന്നിവ ഉൾപ്പെടുന്നു.
കാസ്റ്റിംഗ് ഉൽപ്പന്നങ്ങൾ: ബ്രേക്ക് ഹൗസിംഗ്, പിസ്റ്റൺ ട്രമ്പറ്റ് ഹൗസിംഗ്, വീൽ ഹബ് കിറ്റ്, റിയർ കവർ, ബെൽ ഹൗസിംഗ്, ഫ്രണ്ട് ആക്‌സൽ ബ്രാക്കറ്റ്, ഗിയർ ബോക്സ്, ബി.പി ഷാഫ്റ്റ് കാരിയർ, ബ്രേക്ക് ഡ്രം, ഫ്രണ്ട് ആക്‌സൽ ഹൗസിംഗ്, ലിഫ്റ്റ് ആം, റാം സിലിണ്ടർ, റിയർ ടേൺ കാരിയർ, ടിപി കാരിയർ, കേജ്, സ്റ്റിയറിംഗ് ആം, ലിഫ്റ്റ് ഹൗസിംഗ്, പിടിഓ ഹൗസിംഗ്, ഫ്ലൈ വീൽ, ഗിയർ കേസിംഗ്, സിലിണ്ടർ ബ്ലോക്ക്, പ്ലാനറ്റ് കാരിയർ എം സ്റ്റാർ, സപ്പോർട്ട് ഫ്രണ്ട് ആക്സിൽ, പ്ലേറ്റ് ഇൻപുട്ട് റീറ്റെയ്നർ, ടെമ്പർ ഹെഡ്.
മെഷീൻ ഘടകങ്ങൾ: പവർ ചക്കുകൾ, ലാത്ത് ചക്കുകൾ, ഡ്രിൽ ചക്കുകൾ, മെഷീൻ ടൂൾസ് ആക്സസറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
30000 ടണ്‍ സ്ഥാപിത ശേഷിയുള്ള മൂന്ന് ഫൗണ്ടറികൾ, 14400 ടണ്‍ സ്ഥാപിത ശേഷി ശേഷിയുള്ള മെഷീനിംഗ് സൗകര്യങ്ങൾ, 3600 ടണ്‍ സ്ഥാപിത ശേഷിയുള്ള ഫോർജിംഗ് യൂണിറ്റ് ഉൾപ്പെടെ ജലന്ധറിൽ കമ്പനിക്ക് രണ്ട് നിർമ്മാണ സൗകര്യങ്ങളുണ്ട്. മെഷീനിംഗ് സൗകര്യങ്ങളിൽ വിഎംസി, സിഎൻസി, മറ്റ് യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.