ഈ വാരത്തില്‍ തുറക്കുന്നത് 2 എസ്എംഇ ഐപിഒ മാത്രം

സ്വസ്ഥിക് പ്ലാസ്കോൺ ലിസ്റ്റിംഗ് ഡിസംബര്‍ 7ന്

Update: 2023-12-03 04:32 GMT

പോയവാരത്തിലെ തിരക്കേറിയ ഷെഡ്യൂളിന് ശേഷം, വരുന്ന ആഴ്ച മെയിൻബോർഡ് വിഭാഗത്തില്‍ പ്രാഥമിക വിപണി നിശബ്ദമായിരിക്കും.  എന്നാൽ എസ്എംഇ വിഭാഗത്തില്‍ രണ്ട് കമ്പനികള്‍ തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പന തുറക്കുന്നുണ്ട്. 

ശീതൾ യൂണിവേഴ്‌സലിന്റെ 23.8 കോടി രൂപയുടെ ഐപിഒ ഡിസംബർ 4 മുതൽ 6 വരെ നടക്കും. ഒരു ഓഹരിക്ക് 70 രൂപയാണ് നിരക്ക്. ഡിസംബർ 8ന്, ആക്‌സന്‍റ് മൈക്രോസെലിന്‍റെ 78.4 കോടി രൂപ ഓഫര്‍ സബ്‍സ്ക്രിപ്ഷനായി തുറക്കും. ഒരു ഓഹരിക്ക് 133-140 രൂപയാണ് പ്രൈസ് ബാൻഡ്.

നെറ്റ് അവന്യൂ ടെക്നോളജീസിന്‍റെ ഐപിഒ ഡിസംബർ 4 ന് അവസാനിപ്പിക്കും, അതേസമയം ഗ്രാഫിസ്ആഡ്‍സ്, മറൈന്‍ട്രാന്‍സ് ഇന്ത്യ എന്നിവയുടെ പൊതു ഇഷ്യൂകൾ ഡിസംബർ 5 ന് അവസാനിക്കും.

സ്വസ്ഥിക് പ്ലാസ്കോൺ ഡിസംബർ 7 ന് ബിഎസ്ഇ എസ്എംഇയിൽ അരങ്ങേറ്റം കുറിക്കും.

Tags:    

Similar News