മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ: ഇഷ്യു വില 277-291 രൂപ
- ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും
- 960 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്
- 51 ഇക്വിറ്റി ഓഹരികളുടെ ഗുണിതങ്ങളായി മാത്രമാണ് ഐപിഒയ്ക്ക് അപേക്ഷിക്കേണ്ടത്
മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഇഷ്യു വില നിശ്ചയിച്ചു. ഡിസംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന ഐപിഒയുടെ ഇഷ്യു വില 277-291 രൂപയാണ്.
51 ഇക്വിറ്റി ഓഹരികളുടെ ഗുണിതങ്ങളായി മാത്രമാണ് ഐപിഒയ്ക്ക് അപേക്ഷിക്കേണ്ടത്.
960 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. ഇതില്‍ 760 കോടി രൂപ പുതിയ ഓഹരി ഇഷ്യൂവിലൂടെയാണു സമാഹരിക്കുക. 200 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും സമാഹരിക്കും.
കൊച്ചി ആസ്ഥാനമായ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍.
ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തനം വിപുലമാക്കാനും മൂലധന അടിത്തറ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.