ഇഷ്യൂവിനൊരുങ്ങി മനോജ് വൈഭവ് ജെംസ്
- സെപ്റ്റംബർ 22-ന് ആരംഭിച്ചു 26-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 204 മുതൽ 215 രൂപ
- ഒരു ലോട്ടിൽ 69 ഓഹരികൾ
ദക്ഷിണേന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് 270 കോടി രൂപയുടെ ഇഷ്യൂ മായി സെപ്റ്റംബർ 22-ന് മൂലധന വിപണിയിലെത്തും. ഇഷ്യു 26-ന് അവസാനിക്കും. 210 കോടി രൂപയുടെ പുതിയ ഓഹരികളും 61 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നതാണ് ഇഷ്യു.
ഇഷ്യൂവിന്റെ അലോട്ട്‌മെന്റ് ഒക്ടോബർ 3-ന് പൂർത്തിയാവും.ഓഹരികൾ ഒക്ടോബർ 6-ന് ബിഎസ്‌യിലും എൻഎസ്‌യിലും ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 204 - 215 രൂപയാണ്. കുറഞ്ഞത് 69 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,835 രൂപയാണ്.
ഗ്രാന്ധി ഭാരത് മല്ലിക രത്ന കുമാരി, ഭാരത് മല്ലിക രത്ന കുമാരി ഗ്രാന്ധി, ഗ്രാന്ധി സായ് കീർത്തന എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
എട്ടു പുതിയ ഷോറൂമുകളുടെ നിർമാണത്തിനും മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങള് നിറവേറ്റാനും ഇഷ്യൂ തുക ഉപയോഗിക്കും.
2003-ൽ സ്ഥാപിതമായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് ലിമിറ്റഡ് ദക്ഷിണേന്ത്യയിലെ പ്രാദേശിക ജ്വല്ലറി ബ്രാൻഡാണ്. സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ, മറ്റ് ആഭരണ ഉൽപ്പന്നങ്ങൾ എന്നിവ റീട്ടെയിൽ ഷോറൂമുകളിലൂടെയും വെബ്‌സൈറ്റ് വഴിയും കമ്പനി വില്പന നടത്തുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റീട്ടെയിൽ സ്റ്റോറുകളിലധികവും. ഓൺലൈൻ വഴി മൈക്രോ മാർക്കറ്റുകളിലുമെത്തുന്നു.
ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും 8 ചെറുടൗണുകളിലും 2 വന്‍നഗരങ്ങളിലുമായി 13 ഷോറൂമുകൾ (രണ്ട് ഫ്രാഞ്ചൈസി ഷോറൂമുകൾ ഉൾപ്പെടെ) കമ്പനിക്കുണ്ട്.
ബജാജ് കാപ്പിറ്റൽ ലിമിറ്റഡ്, എലാറ കാപിറ്റൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലീഡ് മാനേജർമാരാണ്, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.