കല്യാണി കാസ്റ്റ് ടെക് 30.11 കോടി സമാഹരിക്കും

  • നവംബർ 8-ന് ആരംഭിക്കുന്ന ഇഷ്യൂ 10-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 137-139 രൂപ
  • ഒരു ലോട്ടിൽ 1000 ഓഹരികൾ

Update: 2023-11-07 10:59 GMT

വിവിധ തരം കാർഗോ കണ്ടെയ്നറുകളുടെ ഉത്പാദനത്തില്‍ ഏർപ്പെട്ടിരിക്കുന്ന കല്യാണി കാസ്റ്റ് ടെക് ഇഷ്യൂ വഴി 30.11 കോടി രൂപ സമാഹരിക്കും. കമ്പനി 21.66 ലക്ഷം ഓഹരികൾ നൽകുന്നത്. നവംബർ 8-ന് ആരംഭിക്കുന്ന ഇഷ്യൂ 10-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബർ 16-ന് പൂർത്തിയാവും. നവംബർ 21-ന് ഓഹരികൾ ബിഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്യും. 

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 137-139 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 139,000 രൂപ. പ്രവർത്തന മൂലധന ആവശ്യങ്ങൾ , പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവക്കാണ് തുക ഉപയോഗിക്കുക.

നരേഷ് കുമാർ, ജാവേദ് അസ്ലം, നത്മൽ ബാങ്കാനി, കമല കുമാരി ജെയിൻ, മുസ്‌കാൻ ബാങ്കാനി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

2012-ൽ  പ്രമോട്ടു ചെയ്ത കല്യാണി കാസ്റ്റ് ടെക് ലിമിറ്റഡ് ഇൻ-ഹൗസ് ആൻഡ്  മെഷീനിംഗ് സൗകര്യത്തോടെ കാസ്റ്റിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. ഇലക്ട്രിക്കൽ ലോക്കോയ്ക്കുള്ള ബെയറിംഗ് ഹൗസിംഗ്, എംജി കപ്ലർ ഘടകങ്ങൾ, ഡബ്ല്യുഡിജി4 ലോക്കോയ്ക്കുള്ള അഡാപ്റ്ററുകൾ, സിഐ ബ്രേക്ക് ബ്ലോക്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങള്‍ കമ്പനി നിർമിക്കുന്നു.

 ഐഎസ്ഒ  നിലവാരത്തില്‍, വിവിധ വലുപ്പത്തിലുള്ള കണ്ടെയ്‌നറുകൾ (20', 25', 40', 42'), പാഴ്‌സൽ കാർഗോയ്‌ക്കു യോജിച്ച കണ്ടെയ്‌നറുകൾ, ഇരുചക്രവാഹനങ്ങൾ, കുള്ളൻ, ക്യൂബോയിഡ് കണ്ടെയ്‌നറുകൾ എന്നിവ ഉൾപ്പെടെയുള്ള കാർഗോ കണ്ടെയ്‌നറുകൾ നിർമ്മിക്കുന്നതിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ, ഖനനം, സിമൻറ്, രാസവസ്തുക്കൾ, വളം, പവർ പ്ലാന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു.

ഇഷ്യൂവിന്റെ ലീഡ് മാനേജർ ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസ്. ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ. 

Tags:    

Similar News