ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ ലിസ്റ്റിംഗിനെത്തുന്നു

  • പോര്‍ട്ട് വഴി ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്ത രണ്ടാമത്തെ കമ്പനിയാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ.

Update: 2023-09-28 09:45 GMT

2010 ന് ശേഷം, ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍നിന്ന് ആദ്യമായി മൂലധന വിപണിയിലെത്തിയ ജെഎസ്ഡബ്ല്യു ഇന്‍ഫ്രായുടെ ഇഷ്യുവിന് 37 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. റീട്ടെയ്ല്‍ വിഭാഗത്തില്‍ പത്തിരട്ടി അപേക്ഷകളും കിട്ടി. പ്രൈസ് ബാന്‍ഡ് 113-119 രൂപയായിരുന്നു. ഇഷ്യു വഴി 2800 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. പോര്‍ട്ടുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്ന കമ്പനി വന്‍ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ്. 2021-22 -ല്‍ പോര്‍ട്ട് വഴി ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്ത രണ്ടാമത്തെ കമ്പനിയാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ.

ഒക്ടോബര്‍ ആറിന് ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

അകന്‍ക്ഷ പവര്‍  നാളെ വിപണിയില്‍

ഇലക്ട്രിക്കല്‍ പാനല്‍, ട്രാന്‍സ്്ഫോമര്‍, വാക്വം കോണ്ടാക്ടര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇലകട്രിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അകന്‍ക്ഷ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 22.48 കോടി രൂപയുടെ ഇഷ്യുമായി നാളെ വിപണിയിലെത്തും. ഇഷ്യു ഒക്ടോബര്‍ നാലിന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് 40 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. എന്‍എസ്ഇ എമര്‍ജില്‍ ഒക്ടോബര്‍ 12 ന് ഓഹരി ലിസ്റ്റ് ചെയ്യും.

കമ്പനി ഈ വര്‍ഷം 46.44 കോടി രൂപ വരുമാനവും 2.91 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. 2022 ല്‍ ഇത് യഥാക്രമം 52.07 കോടി രൂപയും 2.41 കോടി രൂപയും വീതമായിരുന്നു.

വിഷ്ണു സൂര്യ പ്രോജക്ട്സ്  50 കോടി സമാഹരിക്കും

നിര്‍മ്മാണ ജോലികള്‍, മൈനിംഗ്, ടെക്നോളജി,കണ്‍സള്‍ട്ടന്‍സി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണു സൂര്യ പ്രോജക്ടസ് 50 കോടി രൂപയുടെ കന്നി പബ്ലിക് ഇഷ്യുമായി മൂലധന വിപണിയിലെത്തും. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് 68 രൂപയാണ് വില. ഇഷ്യു നാളെ മുതല്‍ ഒക്ടോബര്‍ നാല് വരെ. ഓഹരികള്‍ ഒക്ടോബര്‍ 12 ന് ലിസ്റ്റ് ചെയ്യും.

തമിഴ്നാട്ടില്‍ ക്വാറി ഖനന പ്ലാന്റുകളുള്ള കമ്പനി, വാട്ടര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, റെയ്ല്‍, തുടങ്ങിയ നിരവധി മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വില്ല, ബഹുനില അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങി നിരവധി റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനി നടപ്പാക്കിവരുന്നു. സര്‍വേ, മാപ്പിംഗ് തുടങ്ങിയവയ്ക്ക് ഡ്രോണ്‍ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ചെന്നൈ കേന്ദ്രമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

2022-23 വര്‍ഷത്തില്‍ കമ്പനി 133.26 കോടി രൂപ വരുമാനവും 17.37 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിത് യഥാക്രമം 96.04 കോടി രൂപയും 21.59 കോടി രൂപയും വീതമായിരുന്നു.

Tags:    

Similar News