പുതിയ വാരത്തിലെ ഐപിഒ-കള്‍ ഇങ്ങനെ
- മെയിന്‍ ബോര്‍ഡില്‍ തുറക്കുന്നത് 2 ഐപിഒകള്‍
- ഇസാഫ് ഐപിഒ നവംബര്‍ 7 ന് സമാപിക്കും
നാളെ തുടങ്ങുന്ന വിപണി വാരത്തില്‍ രണ്ട് ഐപിഒകളാണ് മെയിന്‍ ബോര്‍ഡില്‍ സബ്‍സ്ക്രിപ്ഷനായി തുറക്കുന്നത്. നവംബര്‍ 6 ന് പ്രോട്ടീൻ ഇഗോവ് ടെക്നോളജീസിന്‍റെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. 490.33 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് ഇത്. ഇഷ്യൂ പൂര്‍ണമായും 0.62 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് . പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 752-792 രൂപ. നവംബര്‍ 8നാണ് ഐപിഒ അവസാനിക്കുന്നത്.
നവംബർ 7-ന് എഎസ്കെ ഓട്ടോമോട്ടീവിന്‍റെ ഐപിഒ തുറക്കും. ഇഷ്യൂവിൽ 834.00 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2.96 കോടി ഓഹരികളുടെ വിൽപ്പനയ്ക്കുള്ള ഓഫറും ഉൾപ്പെടുന്നു. ഒരു ഓഹരിക്ക് 268 -282 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഇസാഫ് സ്‍മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഐപിഒ അവസാനിക്കുന്നതും നവംബര്‍ 7നാണ്
എസ്എംഇ മേഖലയിൽ സൺറെസ്റ്റ് ലൈഫ് സയൻസിന്‍റെ ഐപിഒ നവംബര്‍ 7ന് ആരംഭിച്ച് നവംബര്‍ 9ന് അവസാനിക്കും. റോക്സ് ഹൈടെകിന്‍റെ ഐപിഒയും ഇതേ കാലയളവിലാണ് നടക്കുന്നത്.
ലിസ്‍റ്റിംഗുകള്‍
നവംബർ 6-ന് ബിഎസ്‍ഇയിലും എന്‍എസ്ഇയിലും സെല്ലോ വേൾഡിന്‍റെ ഓഹരികള്‍ ലിസ്‌റ്റ് ചെയ്യും. 22-25 ശതമാനം പ്രീമിയത്തിലാകും ലിസ്റ്റിംഗ് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
മമ എര്‍ത്ത് മാതൃ സ്ഥാപനമായ ഹൊനാന്‍സ കണ്‍സ്യൂമര്‍ ലിമിറ്റഡിന്‍റെ ഓഹരികൾ ബിഎസ്ഇ-യിലും എന്‍എസ്ഇ-യിലും നവംബർ 10-ന് ലിസ്റ്റ് ചെയ്യും. നവംബർ 7-ന് അലോട്ട്‌മെന്റ് അന്തിമമാക്കും. റീഫണ്ടുകൾ നവംബർ 8-ന് ആരംഭിക്കും, നവംബര്‍ 9ന് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
എസ്എംഇ പ്ലാറ്റ്‍ഫോമില്‍ വൃന്ദാവൻ പ്ലാന്റേഷൻ, കെ കെ ഷാ ഹോസ്പിറ്റൽസ്, ബാബ ഫുഡ് പ്രോസസിംഗ്, മൈക്രോപ്രോ സോഫ്റ്റ്‌വെയർ എന്നിവയുടെ ലിസ്‍റ്റിംഗുകളും ഈ വാരത്തില്‍ നടക്കും.