വിപണി ഐപിഒ തരംഗത്തിലേക്ക്
- നിലവില്‍ 62 കമ്പനികള്‍ ഇതിനകം തന്നെ മെയിന്‍ബോര്‍ഡ് വഴി 64,000 കോടി രൂപ സമാഹരിച്ചു
- 2023-ല്‍ ഈ 57 സ്ഥാപനങ്ങള്‍ സ്വരൂപിച്ച 49,436 കോടി രൂപയില്‍ നിന്ന് 29 ശതമാനം വര്‍ധനയാണ് ഇവിടെ ഉണ്ടായത്
വിപണി ഐപിഒ തരംഗത്തിലേക്ക്. ഒറ്റ ദിവസം കൊണ്ട് 13 കമ്പനികളാണ് സെബിയില്‍ ഐപിഒയ്ക്കുള്ള കരട് പത്രിക സമര്‍പ്പിച്ചത്. 8,000 കോടി രൂപയോളം സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
വിക്രം സോളാര്‍, ആദിത്യ ഇന്‍ഫോടെക്, വരീന്ദേര കണ്‍സ്ട്രക്ഷന്‍സ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം കമ്പനികളാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. തിങ്കളാഴ്ച സമര്‍പ്പിച്ച കരട് പേപ്പറുകള്‍ പ്രകാരം ഈ കമ്പനികള്‍ ചേര്‍ന്ന് 8,000 കോടി രൂപയോളം സമാഹരിക്കും.
നിലവില്‍ 62 കമ്പനികള്‍ ഇതിനകം തന്നെ മെയിന്‍ബോര്‍ഡ് വഴി 64,000 കോടി രൂപ സമാഹരിച്ചു. 2023-ല്‍ ഈ 57 സ്ഥാപനങ്ങള്‍ സ്വരൂപിച്ച 49,436 കോടി രൂപയില്‍ നിന്ന് 29 ശതമാനം വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്.
വിക്രം സോളാര്‍, ആദിത്യ ഇന്‍ഫോടെക്, വാരിന്ദേര കണ്‍സ്ട്രക്ഷന്‍സ് എന്നിവയ്ക്ക് പുറമെ അജാക്‌സ് എഞ്ചിനീയറിംഗ്, റഹീ ഇന്‍ഫ്രാടെക്, വിക്രണ്‍ എഞ്ചിനീയറിംഗ്, മിഡ്വെസ്റ്റ്, വൈനി കോര്‍പ്പറേഷന്‍, സംഭ് സ്റ്റീല്‍ ട്യൂബ്സ്, ജാരോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്, ഓള്‍ ടൈം പ്ലാസ്റ്റിക്‌സ്, സ്‌കോഡ ട്യൂബ്‌സ്, ഡെവ് ആക്‌സിലറേറ്റര്‍ എന്നിവയാണ് തിങ്കളാഴ്ച കരട് പത്രിക സമര്‍പ്പിച്ച മറ്റ് കമ്പനികള്‍.
വിപുലീകരണ പദ്ധതികള്‍, കടം തിരിച്ചടയ്ക്കാന്‍, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ എന്നിവയ്ക്കായാണ് പ്രധാനമായും കമ്പനികള്‍ ഐപിഒ വിപണിയിലെത്തുന്നത്. അതേസമയം നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് പുറത്തു കടക്കാനാണ് ചില സ്ഥാപനങ്ങള്‍ ഐപിഒയുമായി എത്തുന്നത്.