ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 60,000 കോടി ലക്ഷ്യമിട്ട് ഐപിഒകള്‍
- ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 25,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- ഹ്യുണ്ടായ് എല്‍ഐസിയുടെ 21,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയെ മറികടക്കും
- ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഭീമനായ സ്വിഗ്ഗി 10,414 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, സ്വിഗ്ഗി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെ അര ഡസനിലധികം കമ്പനികള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഐപിഒകളുമായി എത്തുന്നു. 60,000 കോടി രൂപ സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടെ പ്രാഥമിക വിപണി സജീവമാകുമെന്നാണ് വിലയിരുത്തല്‍.
ഈ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പുറമെ, അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വാരി എനര്‍ജീസ്, നിവാ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, ഗരുഡ കണ്‍സ്ട്രക്ഷന്‍ എന്നിവയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) ആരംഭിക്കാന്‍ പദ്ധതിയിടുന്ന കമ്പനികളില്‍ ഉള്‍പ്പെടുന്നു.
ഈ സ്ഥാപനങ്ങള്‍ ഒന്നിച്ച് തങ്ങളുടെ ഐപിഒ വഴി 60,000 കോടി രൂപ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.
ഇക്വിറസിന്റെ ഇക്വിറ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടറും തലവനുമായ മുനിഷ് അഗര്‍വാള്‍, സെപ്റ്റംബര്‍ അവസാനത്തിനും ഡിസംബറിനുമിടയില്‍ 30-ലധികം ഐപിഒകള്‍ സമാരംഭിക്കുമെന്ന് പറയുന്നു.
ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 25,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒയായി മാറും. ഇത് എല്‍ഐസിയുടെ 21,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയെ മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.
ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം പുതിയ ഇഷ്യൂ ഘടകങ്ങളൊന്നുമില്ലാതെ 14,21,94,700 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ ആയിരിക്കും വാഹന നിര്‍മ്മാതാവിന്റെ മുഴുവന്‍ ഇഷ്യുവും.
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഭീമനായ സ്വിഗ്ഗി, പുതിയ ഇഷ്യൂ, ഒഎഫ്എസ് എന്നിവ വഴി 10,414 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സ്രോതസ്സുകള്‍ നല്‍കുന്ന വിവരം. 3,750 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 6,664 കോടി രൂപയുടെ 18.52 കോടിയുടെ ഒഎഫ് എസും അടങ്ങുന്നതാണ് സ്വിഗ്ഗിയുടെ ഐപിഒ.
കൂടാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 10,000 കോടി രൂപയുടെ ഐപിഒ നവംബര്‍ ആദ്യവാരം ആരംഭിക്കാന്‍ നോക്കുന്നതായി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറും 7,000 കോടി രൂപയുടെ ഓഫറുമായി ഐപിഒ തിരക്കില്‍ ചേരും. അതേസമയം വാരീ എനര്‍ജീസ് ഒരു ഒഎഫ്എസ് ഘടകത്തിന് പുറമെ പുതിയ ഓഹരി ഇഷ്യൂവിലൂടെ 3,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സും വണ്‍ മൊബിക്വിക് സിസ്റ്റംസും യഥാക്രമം 3,000 കോടി രൂപയും 700 കോടി രൂപയും സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
കൂടാതെ, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ഒല ഇലക്ട്രിക് മൊബിലിറ്റി, ഫസ്റ്റ്ക്രൈയുടെ മാതൃസ്ഥാപനമായ ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് എന്നിവയുള്‍പ്പെടെ 62 കമ്പനികള്‍ ഇതിനകം തന്നെ മെയിന്‍ബോര്‍ഡ് വഴി ഏകദേശം 64,000 കോടി രൂപ സമാഹരിച്ചു.
മുന്നോട്ട് പോകുമ്പോള്‍, 2025 ലെ ഐപിഒ വിപണിയുടെ കാഴ്ചപ്പാട് പോസിറ്റീവായി തുടരുന്നു. നിലവില്‍ 22 ഐപിഒകള്‍ക്ക് സെബി അംഗീകാരം നല്‍കി, കമ്പനികള്‍ ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നതെന്ന് ആനന്ദ് രതി അഡൈ്വസേഴ്‌സിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ഡയറക്ടറും ഹെഡുമായ വി പ്രശാന്ത് റാവു പറഞ്ഞു.
കൂടാതെ, 50-ലധികം സ്ഥാപനങ്ങള്‍ കരട് പേപ്പറുകള്‍ സമര്‍പ്പിക്കുകയും അനുമതിക്കായി കാത്തിരിക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, ഈ കമ്പനികള്‍ ഒരു ലക്ഷം കോടിയിലധികം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്, ഇത് ഐപിഒ വിപണിയിലെ സുപ്രധാന മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.