ഷെൽട്ടർ ഫൈനാൻസ് ഐപിഒ ഡിസംബർ 13-ന്, ലക്ഷ്യം 1200 കോടി
- ഇഷ്യൂ ഡിസംബർ 15-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 469-493 രൂപ
- ഒരു ലോട്ടിൽ 30 ഓഹരികൾ
ഹൗസിംഗ് ഫൈനാൻസ് മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യ ഷെൽട്ടർ ഫൈനാൻസ് ഐപിഒ (IPO) ഡിസംബർ 13-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.43 ഓഹരികൾ നൽകി 1200 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 800 കോടി രൂപയുടെ 1.62 കോടി ഓഹരികൾ നൽകുന്ന പുതിയ ഇഷ്യൂവും 81 ലക്ഷം ഓഹരികൾ നൽകി 400 കോടി സ്വരൂപിക്കാനുള്ള ഓഫർ ഫോർ സെയ്ലും (OFS) ഉൾപ്പെടുന്നു.
ഇഷ്യൂവിനെ കുറിച്ച്
അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 469-493 രൂപയാണ്. കുറഞ്ഞത് 30 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,790 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 (420 ഓഹരികൾ), തുക 207,060 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (2,040 ഓഹരികൾ), തുക 1,005,720 രൂപ.
ഡിസംബർ 15-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 18-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഡിസംബർ 20-ന് ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ 50 ശതമാനം ഓഹരികൾ യോഗ്യതയുള്ള സ്ഥാപന ബയർമാർക്കായി (QIB) മാറ്റി വെച്ചിട്ടുണ്ട്. ബാക്കി വരുന്നതിൽ 15 ശതമാനം സ്ഥാപന നിക്ഷേപകർക്കും (NII) 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും മാറ്റി വെച്ചിട്ടുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ആംബിറ്റ് പ്രൈവറ്റ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.
കമ്പനിയെ കുറിച്ച്
1998-ൽ സ്ഥാപിതമായ മുൻപ് സത്യപ്രകാശ് ഹൗസിംഗ് ഫിനാൻസ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, ഹൗസിംഗ് ഫിനാൻസ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്. വീട് നിർമ്മാണം, വിപുലീകരണം, നവീകരണം, പുതിയ വീടുകൾ അല്ലെങ്കിൽ പ്ലോട്ടുകൾ എന്നിവ വാങ്ങുന്നതിന് കമ്പനി വായ്പ നൽകുന്നു. പ്രോപ്പർട്ടി (LAP) മേൽ വായ്പയും കമ്പനി നൽകുന്നുണ്ട്.
അഞ്ചു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ 20 വർഷത്തെ കാലയളവിൽ കമ്പനി ലോൺ നൽകും. 2023 നവംബർ 30 വരെയുള്ള കണക്കനുസരിച്ച് 5500 കോടി രൂപയുടെ ഭാവന വായ്പ്പയാണ് കമ്പനി നൽകിയിട്ടുള്ളത്.
15 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 203 ശാഖകളാണ് നിലവിൽ കമ്പനിക്കുള്ളത്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ഭാവന വായ്പ്പ നല്കുന്നതിനായുള്ള മൂലധനം സ്വരൂപിക്കാനും, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾകായും ഉപയോഗിക്കും.
ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനായി, ഇന്ത്യ ഷെൽട്ടർ ഐ സെർവ്- സമർപ്പിത ഉപഭോക്തൃ സേവന ആപ്ലിക്കേഷനും കമ്പനിക്കുണ്ട്. നിലവിലുള്ള ഉപഭോക്താക്കളുടെ അന്വേഷണങ്ങൾ, സംശയങ്ങൾ ഓൺലൈന് വഴി കാണാവുന്നതാണ് .