25000 കോടി ലക്ഷ്യമിട്ട് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

  • കൂടുതല്‍ എസ് യുവികള്‍ പുറത്തിറക്കി വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം
  • രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാണ രംഗത്തുനിന്നുള്ള കമ്പനി ഐപിഒയ്ക്ക് എത്തുന്നത്
  • ഹ്യുണ്ടായ് മോട്ടോഴ്‌സ്: ഐപിഒയ്ക്ക് സെബി അനുമതി

Update: 2024-09-25 12:00 GMT

വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യയുടെ ഐപിഒയ്ക്ക് സെബി അനുമതി. 25,000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അടുത്ത മാസം പകുതിയോടെ ഹ്യുണ്ടായ് ഐപിഒ നടത്തിയേക്കും. ഓഹരി ഒന്നിന് 10 രൂപ മുഖവിലയ്ക്ക് 14.51 കോടി ഓഹരികളാകും വില്‍ക്കുക. ഓഹരികളുടെ ഫ്രഷ് ഇഷ്യൂ ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍. 17.5 ശതമാനം ഓഹരികളാകും ഐപിഒ വഴി ഹ്യുണ്ടായ് വിറ്റഴിക്കുക. കൂടുതല്‍ എസ് യുവികള്‍ പുറത്തിറക്കി വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ഹ്യുണ്ടായുടെ ലക്ഷ്യം.

രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാണ രംഗത്തുനിന്നുള്ള കമ്പനി ഐപിഒ സജ്ജമാകുന്നത്. 2003 ല്‍ മാരുതി സുസുകിയാണ് വാഹന നിര്‍മ്മാണ രംഗത്തു നിന്ന് അവസാനം ഐപിഒ നടത്തിയത്. ഹ്യുണ്ടായുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ വിപണി വിഹിതത്തില്‍ രണ്ടാമതാണ് ഹ്യുണ്ടായ്. മാരുതിയാണ് മുന്നില്‍.

25,000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ലക്ഷ്യം. ഇത് യാഥാര്‍ത്ഥ്യമായാല്‍ എല്‍ഐസിയുടെ 21,000 കോടി എന്ന എല്‍ഐസിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. 2022 മേയിലായിരുന്നു എല്‍ഐസിയുടെ ഐപിഒ.

Tags:    

Similar News