ജിപിടി ഹെൽത്ത് കെയർ ഐപിഒയിലൂടെ 525 കോടി രൂപ സമാഹരിക്കും

  • ഫെബ്രുവരി 22-ന് ആരംഭിക്കുന്ന ഇഷ്യൂ 26-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 177-186 രൂപ
  • ഒരു ലോട്ടിൽ 80 ഓഹരികൾ

Update: 2024-02-21 10:40 GMT

കിഴക്കൻ ഇന്ത്യയിൽ വ്യാപിച്ച കിടക്കുന്ന ഹോസ്പിറ്റൽ ശൃംഖലയായ ജിപിടി ഹെൽത്ത് കെയറിന്റെ ഐപിഒ ഫെബ്രുവരി 22-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.82 കോടി ഓഹരികൾ നൽകി 525.14 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 40 കോടി രൂപയുടെ പുതിയ ഇഷ്യൂവും 485.14 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. 

ഇഷ്യൂ ഫെബ്രുവരി 26-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 27-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 29-ന് ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 177-186 രൂപയാണ്. കുറഞ്ഞത് 80 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,880 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (1,120 ഓഹരികൾ), തുക 208,320 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (5,440 ഓഹരികൾ), തുക 1,011,840 രൂപ.

ജിപിടി സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ദ്വാരിക പ്രസാദ് താന്തിയ, ഡോ. ഓം താന്തിയ, ശ്രീ ഗോപാൽ താന്തിയ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

1989-ൽ സ്ഥാപിതമായ ജിപിടി ഹെൽത്ത്‌കെയർ ലിമിറ്റഡ് കിഴക്കൻ ഇന്ത്യയിൽ ഐഎൽഎസ് ഹോസ്പിറ്റൽസ് ബ്രാൻഡിന് കീഴിൽ മിഡ്-സൈസ്, മൾട്ടി-സ്പെഷ്യാലിറ്റി, ഫുൾ-സർവീസ് ഹോസ്പിറ്റലുകളുടെ ശൃംഖലയാണ്. 

പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഇൻ്റേണൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി (വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ), ലാപ്രോസ്കോപ്പിക്, ജനറൽ സർജറി, ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ്, തീവ്രപരിചരണം, ഗ്യാസ്ട്രോഎൻട്രോളജി, ഓർത്തോപീഡിക്‌സ് ആൻഡ് ജോയിൻ്റ് റീപ്ലേസ്‌മെൻ്റ്, ഇൻ്റർവെൻഷണൽ കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക്‌സ്, നിയോനാറ്റോളജി എന്നിവയുൾപ്പെടെ 35-ലധികം സ്പെഷ്യാലിറ്റികളിലും സൂപ്പർ സ്പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നുണ്ട്.

ഐപിഒയുടെ ലീഡ് മാനേജർ ജെഎം ഫിനാൻഷ്യൽസാണ്, ലിങ്ക് ഇൻടൈം ഇന്ത്യയാണ് രജിസ്ട്രാർ.

Tags:    

Similar News