ടിബിഒ ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

  • 15,635,996 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2023-11-09 11:45 GMT

നൂറിലധികം രാജ്യങ്ങളില്‍ ആഗോള ട്രാവല്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന മുന്‍നിര ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമായ ടിബിഒ ടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

 നാനൂറു കോടി രൂപയുടെ പുതിയ  ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 15,635,996 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. മുഖ വില  ഒരു രൂപയായിരിക്കും. പ്രൈസ് ബാന്ഡ് പിന്നീട് നിശ്ചയിക്കും.
ആക്സിസ് കാപ്പിറ്റല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Tags:    

Similar News