ഇപാക് ഡ്യൂറബിൾ ഐപിഒ ജനുവരി 19-ന്, ലക്ഷ്യം 640 കോടി

  • ഇഷ്യൂ ജനുവരി 23-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 218-230 രൂപ
  • ഒരു ലോട്ടിൽ 65 ഓഹരികൾ

Update: 2024-01-18 10:22 GMT

റൂം എയർ കണ്ടീഷണറുകളുടെ യഥാർത്ഥ ഡിസൈൻ നിർമാതാക്കളായ (ODM) ഇപാക് ഡ്യൂറബിൾന്റെ (EPACK Durable) ഐപിഒ ജനുവരി 19-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.78 കോടി ഓഹരികൾ നൽകി 640.05 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് 400 കോടി രൂപയുടെ പുതിയ ഇഷ്യൂവും 240.05 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 218-230 രൂപയാണ്. കുറഞ്ഞത് 65 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,950 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (910 ഓഹരികൾ), തുക 209,300 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (4,355 ഓഹരികൾ), തുക 1,001,650 രൂപ.

ഇഷ്യൂ ജനുവരി 23-ന് അവസാനിക്കും.ചെയ്യും. ഓഹരികളുടെ അലോട്ട്‌മെന്റ് 24-ന് പൂർത്തിയാവും. ഓഹരികൾ ജനുവരി 29-ന് ലിസ്റ്റ് ചെയ്യും.ളാണ്. 

ഇഷ്യൂ തുക നിർമ്മാണ സൗകര്യങ്ങളുടെ വിപുലീകരണത്തിനും സജ്ജീകരണത്തിനുമുള്ള മൂലധനച്ചെലവ്, കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയിഗിക്കും.

ബജ്രംഗ് ബോത്ര, ലക്ഷ്മി പട് ബോത്ര, സഞ്ജയ് സിംഘാനിയ, അജയ് ഡിഡി സിംഘാനിയ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2019-ൽ സ്ഥാപിതമായ ഇപാക് ഡ്യൂറബിൾ റൂം എയർ കണ്ടീഷണറുകളുടെ (RAC) യഥാർത്ഥ ഡിസൈൻ നിർമാതാക്കളാണ് (ODM).

ആർഎസികളുടെ നിർമ്മാണത്തിൽ സജീവമായി ഉപയോഗിക്കുന്ന ഷീറ്റ് മെറ്റൽ ഭാഗങ്ങൾ, ഇഞ്ചക്ഷൻ മോൾഡഡ് ഭാഗങ്ങൾ, ക്രോസ്-ഫ്ലോ ഫാനുകൾ, PCBA ഘടകങ്ങൾ എന്നിവയും കമ്പനി നിർമിക്കുന്നുണ്ട്. ആർഎസികൾക്കുള്ള സീസണൽ ഡിമാൻഡ് കണക്കിലെടുത്ത് ചെറുകിട ഗാർഹിക ഉപകരണ (എസ്ഡിഎ) വിപണിയിലേക്ക് കമ്പനി അതിന്റെ ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്. നിലവിൽ ഇൻഡക്ഷൻ ഹോബുകൾ, ബ്ലെൻഡറുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ കമ്പനി വികസിപ്പിക്കുന്നുണ്ട്.

കമ്പനിക്ക് ഡെറാഡൂണിൽ നാല് ഉൽപ്പാദന കേന്ദ്രങ്ങളും രാജസ്ഥാനിലെ ഭിവാഡിയിൽ ഒരു നിർമ്മാണ കേന്ദ്രവുമാണുള്ളത്.

ആക്സിസ് ക്യാപിറ്റൽ, ഡാം ക്യാപിറ്റൽ അഡ്വൈസോഴ്‌സ്‌, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ, കെ ഫിൻ ടെക്നോളോജിസ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

Tags:    

Similar News