കമ്പനികൾ ചോദിച്ചു; 13000 കോടി നല്കി നിക്ഷേപകർ

  • സെപ്റ്റംബറിൽ ഇഷ്യൂവിനെത്തിയത് 50 കമ്പനികൾ
  • ലിസ്റ്റ് ചെയ്ത 31 ഓഹരികളിൽ 27 എണ്ണവും നേട്ടത്തിൽ
  • ബസിലിക്ക ഫ്ലൈ സ്റ്റുഡിയോസ് 193% നേട്ടം നൽകി

Update: 2023-09-30 12:25 GMT

ഇന്ത്യൻ  മൂലധന  വിപണിയിൽനിന്നു  പണം  സമാഹരിക്കാന്‍ എത്തുന്ന കമ്പനികളുടെ എണ്ണം കുതിച്ചുയരുകയാണ്.  സെപ്റ്റംബറില്‍ മാത്രം   50 കമ്പനികളാണ് ഇഷ്യുമായി എത്തിയത്.  അതിൽ 14 പ്രധാന ഐപിഒകളും 36 എസ്എംഇ ഐപിഒകളും ഉൾപ്പെടുന്നു. ഇവയെല്ലാം കൂടി 12953 . 52 കോടി രൂപ സ്വരൂപിച്ചു. ഇതില്‍ 11892 . 78 കോടി രൂപ മുഖ്യധാരാ കമ്പനികളാണ് സ്വരൂപിച്ചത്. എസ്എംഇ കമ്പനികള്‍ സമാഹരിച്ചത് 1060 .74 കോടി രൂപയാണ്.

ഈ മാസം ഇതുവരെ 31 കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ലിസ്റ്റുചെയ്തിട്ടുള്ളത്  അതിൽ പതിനൊന്നെണ്ണം പ്രധാന ബോർഡിലും ബാക്കി വരുന്ന 20 കമ്പനികല്‍ ഓഹരികൾ എസ്എംഇ സെഗ്‌മെന്റിലുമാണ് ലിസ്റ്റ് ചെയ്തത്.

ശ്രദ്ധിക്കേണ്ട കാര്യം, മൊത്തം 31-കമ്പനികളുടെ ഓഹരികളിൽ 27 എണ്ണവും ലിസ്റ്റ് ചെയ്തത് പ്രീമിയത്തിലാണ്.  ഇത് സെക്കണ്ടറി വിപണിയുടെ ബുള്ളിഷ് അടിയൊഴുക്കിനെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ സ്ഥിരതയുള്ള   സാമ്പത്തികാന്തരീക്ഷം,  മെച്ചപ്പെട്ട കമ്പനി ഫലങ്ങളിലുമുള്ള നിക്ഷേപകരുടെ വിശ്വാസം, ഇതൊക്കെയാണ് ഐപിഒ വിപണിയിലെ കുതിച്ചുചാട്ടത്തിനുള്ള കാരണങ്ങളില്‍ ചിലത്.

"സ്‌മോൾ, മിഡ് ക്യാപ് സെഗ്‌മെന്റുകളിൽ ബൂം ഉണ്ടാകുമ്പോഴെല്ലാം ഐപിഒകളിൽ കുതിച്ചുചാട്ടം സംഭവിക്കാറു ണ്ട്. കാരണം, ഐപിഒകളിൽ 95 ശതമാനവും ചെറുകിട, ഇടത്തരം കമ്പനികളിൽ നിന്നുള്ളതാണ്. " ഇക്വിനോമിക്സ് റിസർച്ചിലെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി. ചൊക്കലിംഗം അഭിപ്രായപ്പെട്ടു.

വരും മാസങ്ങളിലും ഐപിഒകളുട കുതിച്ചുചാട്ടം തുടരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം.  നിക്ഷേപകർ മയങ്ങിപ്പോകരുതെന്നും നല്ല കമ്പനി ഭരണം, മികച്ച സാമ്പത്തികാടിത്തറ, സുസ്ഥിര ബിസിനസ് മോഡലുകൾ എന്നിവയുള്ള കമ്പനികളുടെ ഐപിഒകളിൽ മാത്രമേ നിക്ഷേപിക്കാവുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ചെറു കിട ഇടത്തരം സംഭരംഭമായ ബസിലിക്ക ഫ്ലൈ സ്റ്റുഡിയോസ് ഓഹരികളാണ് സെപ്റ്റംബറിൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം നൽകിയ ഓഹരി. ഇഷ്യൂ വിലയായിരുന്ന 97 രൂപയിൽ നിന്ന് 193 ശതമാനം പ്രീമിയത്തിൽ 284 രൂപക്കായിരുന്നു വിപണിയിൽ അരങ്ങേറ്റം നടത്തിയത്. നിലവിൽ 286.95 രൂപയിൽ ഓഹരികൾ വിപണിയിൽ വ്യാപാരം നടത്തി വരുന്നു.

പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ

പതിനാൽ വൻകിട കമ്പനികളാണ് ഇഷ്യൂവുമായി സെപ്റ്റംബറിൽ വിപണിയിലെത്തിയത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത് പതിനൊന്നു കമ്പനികളാണ്. അതിൽ ഒൻപത് കമ്പനികൾ പ്രീമിയത്തിൽ ലിസ്റ്റിംഗ് ചെയ്തപ്പോൾ രണ്ടു  കമ്പനികൾ ഇഷ്യൂ വിലയേക്കാൾ താഴ്ന്നാണ് ലിസ്റ്റ് ചെയ്തത്.

ഓഹരികളുടെ പ്രകടനം നോക്കുകയാണെങ്കിൽ വിഷ്ണു പ്രകാശ് ആർ പുങ്ഗ്ലീയാണ് സെപ്റ്റംബറിൽ ഉയർന്ന പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ഓഹരികളിലൊന്ന്. ഇഷ്യൂ വിലയായ 99 രൂപയിൽ നിന്ന് 47.7 ശതമാനം പ്രീമിയതോടെയാണ് ലിസ്റ്റ് ചെയ്തത്. അന്നേദിവസം ഓഹരിയുടെ ക്ലോസിങ് 145.93 രൂപയായിരുന്നു. ഇഷ്യൂ വിലയായ 735 രൂപയിൽ നിന്ന് 46.26 ശതമാനം (340 രൂപ) ഉയർന്നു ലിസ്റ്റ് ചെയ്ത ജുപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസാണ് നിക്ഷേപകർക്ക് ഏറെ ലാഭം നൽകിയ മറ്റൊരു ഓഹരി.

പ്രധാന ബോർഡലെ ഓഹരികളുടെ പ്രകടനം താഴെ കൊടുത്തിരിക്കുന്നു:

Full View


ലിസ്റ്റ് ചെയ്ത എസ്എംഇ ഓഹരികൾ

മുപ്പത്തിയാറ് ചെറുകിട, ഇടത്തരം കമ്പനികളാണ്  സെപ്റ്റംബറിൽ ഐപിഒയുമായി വിപണിയിൽ എത്തിയത്.  ഇരുപതു കമ്പനികൾ  ലിസ്റ്റ്  ചെയ്തു. നാലു കമ്പനികള്‍ നൂറു ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.  ഇതിൽ ബസിലിക്ക ഫ്ലൈ സ്റ്റുഡിയോസ് 193 ശതമാനവും, സിപിഎസ് ഷെപ്പേർസ് 155 ശതമാനവും, കഹാനി പാക്കേജിങ് 99.50 ശതമാനവും, മെസോൺ വാൽവേസ് ഇന്ത്യ 99.5 ശതമാനവും പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. നിക്ഷേപകർക്ക് മികച്ച  റിട്ടേൺ ആണ് ഇവ നല്കിയത്.

എസ്എംഇ ഓഹരികളുടെ പ്രകടനം താഴെ കൊടുത്തിരിക്കുന്നു: 

Full View

Tags:    

Similar News