ക്യാപിറ്റൽ എസ്എഫ്ബി ഐപിഒ ഫെബ്രു. 7-ന്; ലക്ഷ്യം 523 കോടി
- ഇഷ്യൂ ഫെബ്രുവരി 9-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 445-468 രൂപ
- ഒരു ലോട്ടിൽ 32 ഓഹരികൾ
ചെറുകിട ധനകാര്യ ബാങ്കായ ക്യാപിറ്റൽ എസ്എഫ്ബി ഐപിഒ ഫെബ്രുവരി 7-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1.11 കോടി ഓഹരികളുടെ വില്പനയിലൂടെ 523.07 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 450 കോടി രൂപയുടെ പുതിയ ഇഷ്യൂവും 73.07 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
ഇഷ്യൂ ഫെബ്രുവരി 9-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 12-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 14-ന് ലിസ്റ്റ് ചെയ്യും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 445-468 രൂപയാണ്. കുറഞ്ഞത് 32 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,976 രൂപയാണ് എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (448 ഓഹരികൾ ) തുക 209,664 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (2,144 ഓഹരികൾ) തുക 1,003,392 രൂപ.
സർവ്ജിത് സിംഗ് സംര, അമർജിത് സിംഗ് സംര, നവനീത് കൗർ സംര, സുരീന്ദർ കൗർ സംര, ദിനേഷ് ഗുപ്ത എന്നിവരാണ് ബാങ്കിൻ്റെ പ്രൊമോട്ടർമാർ.
ഇഷ്യൂവില നിന്ന് ലഭിക്കുന്ന തുക ബാങ്കിൻ്റെ ഭാവി മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനായി ടയർ-1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നത്തിനും ഇഷ്യൂവുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവക്കായി വിനിയോഗിക്കും.
കമ്പനിയെ കുറിച്ച്
1999-ൽ സ്ഥാപിതമായ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് ഒരു ചെറുകിട ധനകാര്യ ബാങ്കാണ്. 2015-ൽ സ്‌മോൾ ഫൈനാൻസ് ബാങ്കിനുള്ള ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ എൻബിഎഫ്സി (NBFC) ഇതര മൈക്രോഫിനാൻസ് സ്ഥാപനമായി ക്യാപിറ്റൽ ബാങ്ക് മാറി. ബ്രാഞ്ച് അധിഷ്ഠിത പ്രവർത്തന മാതൃകയിൽ കമ്പനിക്ക് അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.
0.4-5 ദശലക്ഷം വാർഷിക വരുമാനമുള്ള ഇടത്തരം വരുമാനമുള്ള ഉപഭോക്തൃ വിഭാഗങ്ങളെയാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ലക്ഷ്യമിടുന്നത്. ഉൽപ്പന്ന ഓഫറുകൾ, ഉപഭോക്തൃ സേവനം, ഫിസിക്കൽ ബ്രാഞ്ചുകൾ, ഡിജിറ്റൽ ചാനലുകൾ എന്നിങ്ങനെയുള്ള സേവനങ്ങളാണ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. പഞ്ചാബിലെ ജലന്ധറിലാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ആസ്ഥാനം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്എഫ്ബി പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി ബാങ്കിന് 172 ബ്രാഞ്ചുകളും 174 എടിഎമ്മുകളുമുണ്ട്.
നുവാമ വെൽത്ത് മാനേജ്‌മെൻ്റ്, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്‌സ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.