അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽസ് ഐപിഒ ഫെബ് 5-ന്

  • ഇഷ്യൂവിലൂടെ 920 കോടി രൂപ സ്വരൂപിക്കും
  • പ്രൈസ് ബാൻഡ് 147-155 രൂപ
  • ഒരു ലോട്ടിൽ 90 ഓഹരികൾ

Update: 2024-02-03 11:40 GMT

ഹോസ്പിറ്റാലിറ്റി ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന അപീജയ് സുരേന്ദ്ര പാർക്കിന്റെ  ഐപിഒ ഫെബ്രുവരി 5-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 920 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും 320 കോടി രൂപയുടെ ഓഫർ ഫോർ സെയിലും  ഉൾപ്പെടുന്നു.

ഇഷ്യൂ ഫെബ്രുവരി 7-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 8-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചെഞ്ചുകളിൽ ഫെബ്രുവരി 12-ന് ലിസ്റ്റ് ചെയ്യും.

ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 147-155 രൂപയാണ്.കുറഞ്ഞത് 90 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,880 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (1,344 ഓഹരികൾ) തുക 208,320 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (6,528 ഓഹരികൾ) തുക 1,011,840 രൂപ.

കരൺ പോൾ, പ്രിയ പോൾ, അപീജയ് സുരേന്ദ്ര ട്രസ്റ്റ്, ഗ്രേറ്റ് ഈസ്റ്റേൺ സ്റ്റോഴ്‌സ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

ജെഎം ഫിനാൻഷ്യൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

കമ്പനിയെ കുറിച്ച്;

1987-ൽ സ്ഥാപിതമായ അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽസ് ലിമിറ്റഡ്, പാർക്ക്, പാർക്ക് കളക്ഷൻ, സോൺ ബൈ ദി പാർക്ക്, സോൺ കണക്ട് ബൈ ദി പാർക്ക്, സ്റ്റോപ്പ് ബൈ സോൺ എന്നീ ബ്രാൻഡ് നാമങ്ങളിൽ ഹോസ്പിറ്റാലിറ്റി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. കമ്പനി അതിൻ്റെ മറ്റൊരു ബ്രാൻഡായ ഫ്ലൂറിസ് വഴി റീട്ടെയിൽ ഫുഡ് ആൻഡ് ബിവറേജസ് വ്യവസായത്തിലും സാനിധ്യം അറിയിച്ചിട്ടുണ്ട്. നിലവിൽ കമ്പനി 80 റെസ്റ്റോറൻ്റുകൾ, നൈറ്റ് ക്ലബ്ബുകൾ, ബാറുകൾ എന്നിവ നടത്തുന്നുണ്ട്.

കമ്പനിക്കു  നിലവിൽ 27 ഹോട്ടലുകളുണ്ട്. അവ ലക്ഷ്വറി ബോട്ടിക്, അപ്‌സ്‌കെയിൽ, അപ്പർ മിഡ്‌സ്‌കെയിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കൊൽക്കത്ത, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ, കോയമ്പത്തൂർ, ഇൻഡോർ, ഗോവ, ജയ്പൂർ, ജോധ്പൂർ, ജമ്മു, നവി മുംബൈ, വിശാഖപട്ടണം, പോർട്ട് ബ്ലെയർ, പത്താൻകോട്ട് തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഈ ഹോട്ടലുകളുണ്ട്.

സെൻ, ലോട്ടസ്, ഐഷ്, കുങ്കുമം, ഫയർ, ഇറ്റാലിയ, 601, ബ്രിഡ്ജ്, സ്ട്രീറ്റ്, വരാന്ത, വിസ്റ്റ, ബാംബൂ ബേ, മൺസൂൺ, മിസ്റ്റ്, ലവ്, ബസാർ എന്നീ ബ്രാൻഡ് നാമത്തിൽ കമ്പനിക്ക് റെസ്റ്റോറൻ്റുകളും  ഉണ്ട്.

Tags:    

Similar News