എഎംഐസി ഫോർജിംഗ് ഇഷ്യൂ പ്രൈസ് ബാൻഡ് 121-126 രൂപ

  • ഇഷ്യൂ നവംബർ 29-ന് ആരംഭിച്ച് ഡിസംബർ 1-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 1000 ഓഹരികൾ
  • ഡിസംബർ 11-ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.

Update: 2023-11-28 09:57 GMT

amic forgings ipo    

വിവിധ വ്യവസായങ്ങൾക്കായി ഫോർജ്ഡ് ഘടകങ്ങൾ നിർമ്മിക്കുന്നു ചെറുകിട ഇടത്തരം സംരംഭമായ എഎംഐസി ഫോർജിംഗ് ഇഷ്യൂ നവംബർ 29-ന് ആരംഭിക്കും. 27.62 ലക്ഷം ഓഹരികൾ നൽകി 34.80 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. 

ഇഷ്യൂവിനെ കുറിച്ച്

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 121-126 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 126,000 രൂപ. 

ഇഷ്യൂ ഡിസംബർ 1-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 6-ന് പൂർത്തിയാവും. ഡിസംബർ 11-ന് ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും. 

ഇഷ്യൂ തുക കമ്പനിയുടെ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും പ്രവർത്തന മൂലധന ആവശ്യങ്ങൾ മറ്റു പൊതു കോർപ്പറേറ്റ് ഉദ്ദേശങ്ങൾ എന്നിവക്കായി അപയോഗിക്കും.

കമ്പനിയെ കുറിച്ച്

2007-ൽേ സ്ഥാപിതമായ മുൻപ് കാളി മാതാ ഫോർജിംഗ് എന്നറിയപ്പെട്ടിരുന്നു, എഎംഐസി ഫോർജിംഗ് ഹെവി എഞ്ചിനീയറിംഗ്, സ്റ്റീൽ ഇൻഡസ്ട്രി, ഓയിൽ & ഗ്യാസ്, പെട്രോകെമിക്കൽസ്, കെമിക്കൽസ്, റിഫൈനറികൾ, തെർമൽ പവർ, ന്യൂക്ലിയർ പവർ, ഹൈഡ്രോ പവർ, സിമന്റ്, പഞ്ചസാര തുടങ്ങിയ വിവിധ വ്യവസായങ്ങളുടെ ആവശ്യകതകൾ അനുസരിച്ച് വൃത്തങ്ങൾ, ഷാഫ്റ്റുകൾ, ബ്ലാങ്കുകൾ, പൂർണ്ണമായ ഫിനിഷ്ഡ് എഞ്ചിനീയറിംഗ്, സ്പെയർ പാർട്സ് എന്നിവ മെഷീൻ ഉപയോഗിച്ച് കൃത്യമായി നിർമിച്ചു നൽകുന്നു. 

ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും കാർബൺ സ്റ്റീൽ, അലോയ് സ്റ്റീൽ, സ്റ്റെയിൻലെസ്സ് സ്റ്റീൽ, നിക്കൽ, ടൂൾസ് അലോയ്കൾ എന്നിവയിലാണ് നിർമ്മിക്കുന്നത്.

സാമ്പത്തികം

2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം മുൻ വർഷത്തേക്കാൾ 1031.78 ശതമാനം ഉയർന്ന് 10.9 കോടി രൂപയായി രേഖപ്പെടുത്തി. ഇതേ കാലയളവിലെ വരുമാനം 63.65 ശതമാനം വർദ്ധിച്ച് 110.6 കോടി രൂപയിലെത്തി.

ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസാണ് ഐപിഒയുടെ ബുക്ക് ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസാണ് രജിസ്ട്രാർ. 

Tags:    

Similar News