ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 351 കോടി രൂപ സമാഹരിച്ച് മെഡി അസിസ്റ്റ്

  • ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 351.47 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്.
  • 1,172 കോടി രൂപയുടെ ഐപിഒ ജനുവരി 15-ന് ആരംഭിച്ച് ജനുവരി 17-ന് അവസാനിക്കും
  • ഓഹരിയൊന്നിന് 397-418 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്

Update: 2024-01-13 10:30 GMT

ഡല്‍ഹി: മെഡി അസിസ്റ്റ് ഹെല്‍ത്ത്കെയര്‍ സര്‍വീസസ്, ഐപിഓയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 351.5 കോടി രൂപ സമാഹരിച്ചു. കമ്പനി 36 ഫണ്ടുകളിലേക്ക് 418 രൂപ നിരക്കില്‍ 84.08 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചു.

ഈ വിലയില്‍, ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 351.47 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്.

ആങ്കര്‍ ബിഡ്ഡിംഗില്‍ പങ്കെടുത്തവരില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ്, നോമുറ, ജൂപ്പിറ്റര്‍ ഇന്ത്യ ഫണ്ട്, പൈന്‍ബ്രിഡ്ജ് ഗ്ലോബല്‍ ഫണ്ടുകള്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര എംഎഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, എഡല്‍വീസ് എംഎഫ്, ടാറ്റ എംഎഫ്, സുന്ദരം എംഎഫ്, ബന്ധന്‍ എംഎഫ് എന്നിവയും ആങ്കര്‍ റൗണ്ടില്‍ ഓഹരികള്‍ അനുവദിച്ച ഫണ്ട് ഹൗസുകളില്‍ ഉള്‍പ്പെടുന്നു.

1,172 കോടി രൂപയുടെ ഐപിഒ ജനുവരി 15-ന് ആരംഭിച്ച് ജനുവരി 17-ന് അവസാനിക്കും.

പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയ ഇഷ്യു വഴി, പ്രൊമോട്ടര്‍മാരും നിലവിലുള്ള നിക്ഷേപകരും 2.8 കോടി ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കും. ഓഹരിയൊന്നിന് 397-418 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

കമ്പനി ചെയര്‍മാന്‍ വിക്രം ജിത് സിംഗ് ഛത്വാള്‍, മെഡിമാറ്റര്‍ ഹെല്‍ത്ത് മാനേജ്മെന്റ്, ബെസ്സെമര്‍ ഹെല്‍ത്ത് ക്യാപിറ്റല്‍, ഇന്‍വെസ്റ്റ്കോര്‍പ്പ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് എന്നിവ വില്‍പന പ്രമോട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.

മെഡി അസിസ്റ്റിന് 1,069 നഗരങ്ങളിലും 31 സംസ്ഥാനങ്ങളിലുമായി 18,000-ലധികം ആശുപത്രികള്‍ ഇന്‍ഷുറന്‍സ് സൗകര്യമുണ്ട്. കൂടാതെ 35 ഇന്‍ഷുറര്‍മാരെ പങ്കാളികളാക്കിയിട്ടുണ്ട്.

Tags:    

Similar News