എയറോഫ്‌ളെക്‌സ് ഇന്‍ഡസ്ട്രീസ് ഇഷ്യു ഓഗസ്റ്റ് 22 മുതല്‍

  • ഓഗസ്റ്റ് 22 മുതല്‍ 24 വരെ അപേക്ഷിക്കാം
  • ഒരു ലോട്ടില്‍ 130 ഓഹരികള്‍
  • പ്രൈസ് ബാന്‍ഡ് 102-108 രൂപ
;

Update: 2023-08-21 11:49 GMT

എയറോഫ്‌ളെക്‌സ് ഇന്‍ഡസ്ട്രീസ് പ്രാരംഭ പബ്ലിക് ഓഫറിംഗ് ഓഗസ്റ്റ് 22-ന് ആരംഭിക്കും. ഓഗസ്റ്റ് 24 -ന് അവസാനിക്കും. ഇഷ്യുവഴി 351 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ഉദ്ദേശിക്കുന്നത്.

രണ്ടു രൂപ മുഖവിലയുള്ള 162 കോടി രൂപയുടെ പുതിയ ഓഹരിയും ഷെയര്‍ഹോള്‍ഡര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും വില്‍ക്കുന്ന 1.75 കോടി ഓഹരികളുടെ വില്‍പ്പനയും ഉള്‍പ്പെടുന്നതാണ് ഇഷ്യു. പ്രൈസ് ബാന്‍ഡ് 102-108 രൂപയാണ്. കുറഞ്ഞത് 130 ഓഹരികള്‍ക്കായി അപേക്ഷിക്കണം.

ഇഷ്യു വഴി ലഭിക്കുന്ന തുക കടം തിരിച്ചടവ്, പ്രവര്‍ത്തന മൂലധനം, പൊതു കമ്പനി ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഉപയോഗിക്കും.

ആശിഷ് കച്ചോലിയയുടെ പിന്തുണയുള്ള എയറോഫ്‌ളെക്‌സ് ഇന്‍ഡസ്ട്രീസ് പരിസ്ഥിതി സൗഹൃദ മെറ്റാലിക് ഫ്‌ളെക്‌സിബിള്‍ ഫ്‌ളോ സൊല്യൂഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നു കമ്പനിയാണ്.

1993-ല്‍ മഹാരാഷ്ട്ര,തലോജ,നവി മുംബൈ എന്നിവടങ്ങളില്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി, ബ്രെയ്ഡഡ് ഹോസുകള്‍, അണ്‍ബ്രെയ്ഡ് ഹോസുകള്‍, സോളാര്‍ ഹോസുകള്‍, ഗ്യാസ് ഹോസുകള്‍, വാക്വം ഹോസുകള്‍, ബ്രെയ്ഡിംഗ്, ഇന്റര്‍ലോക്ക് ഹോസ്, ഹോസ് അസംബ്ലികള്‍, ലാന്‍സിങ് ഹോസ് അസംബ്ലികള്‍, ജാക്കറ്റഡ് ഹോസ് അസംബ്ലികള്‍, എക്സ്ഹോസ്റ്റ് കണക്ടറുകള്‍, എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍, കോമ്പന്‍സേറ്ററുകളും അനുബന്ധ എന്‍ഡ് ഫിറ്റിംഗുകള്‍ എന്നിവ നിര്‍മിക്കുന്നു.എയറോഫ്‌ളെക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മുമ്പ് സുയോഗ് ഇന്റര്‍മീഡിയറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നുത്.

ഓഹരികളുടെ അലോട്‌മെന്റ് ഓഗസ്റ്റ് 29 നാണ്. റീഫണ്ട് 30നു നല്‍കി തുടങ്ങും. ഓഹരികള്‍ സെപ്റ്റംബര്‍ ഒന്നിന് എന്‍എസ്ഇയിലും ബിഎസ്‌സിയിലും ലിസ്റ്റ് ചെയ്യും.

Tags:    

Similar News