ഐപിഒക്കാലം ! സെപ്‌റ്റംബറില്‍ അപേക്ഷ നല്‍കിയത്‌ 41 കമ്പനികള്‍

Update: 2024-10-05 11:38 GMT

 ഐപിഒകളുടെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു സെപ്തംബർ.  41 കമ്പനികളാണ്‌ ഐപിഒ നടത്തുന്നതിനായി സെബിക്ക്‌ മുന്നിൽ അപേക്ഷ സമര്‍പ്പിച്ചത്‌. ഒരു മാസം ഇത്രയും ഐപിഒ അപേക്ഷകള്‍ സെബിക്ക്‌ മുന്നിലെത്തുന്നത്‌ ആദ്യമായാണ്‌. സെപ്‌റ്റംബര്‍ 30ന്‌ മാത്രം 15 കമ്പനികളാണ് അപേക്ഷകള്‍ ഫയല്‍ ചെയ്‌തത്‌. ഇതിന്‌ മുമ്പ്‌ ഒരു മാസം ഏറ്റവും കൂടുതല്‍ ഐപിഒ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടത്‌ 2010 സെപ്‌റ്റംബറിലാണ്‌- 34 എണ്ണം.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 120 കമ്പനികളാണ്‌ ഐപിഒ അപേക്ഷ നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 112 ആയിരുന്നു. 2022 -ൽ 89 അപേക്ഷകളും 2021 -ൽ  126 അപേക്ഷകളും സമര്‍പ്പിക്കപ്പെട്ടു.

ഓഹരി വിപണിയിലേക്ക്‌ വന്‍തോതില്‍ നിക്ഷേപം എത്തുന്നതും ഐപിഒകള്‍ക്ക്‌ അസാധാരണമായ പ്രതികരണം നിക്ഷേപകരുടെ ഭാഗത്തു നിന്ന്‌ ലഭിക്കുന്നതും വിപണിയിലേക്ക്‌ കൂടുതല്‍ കമ്പനികളെത്തുന്നതിന്‌ കാരണമായിട്ടുണ്ട്‌. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ 30 കമ്പനികളാണ്‌ ഐപിഒ വഴി ധനം സമാഹരിക്കുന്നത്‌. ഒക്‌ടോബറിലും നവംബറിലുമായി പത്ത് കമ്പനികള്‍ 60,000 കോടി രൂപ സമാഹരിക്കും.

Tags:    

Similar News